Monday, December 9, 2024
spot_imgspot_imgspot_img
HomeNewsനിയന്ത്രണം വിട്ട കാർ ഡിവൈഡർ തകർത്ത് ട്രക്കിലിടിച്ചു; അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ ഡിവൈഡർ തകർത്ത് ട്രക്കിലിടിച്ചു; അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം

ലഖ്‌നൗ: കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടിയ ശേഷം എതിരെ വന്ന ട്രക്കിലിടിച്ച് അഞ്ച് മരണം. അഞ്ച് ഡോക്ടർമാരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആഗ്ര – ലഖ്നൌ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.five doctors killed in accident in lucknow

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ പിജി ഡോക്ടർമാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.  ലഖ്‌നൗവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 

ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ഡോക്ടർമാർ സഞ്ചരിച്ച സ്‌കോർപിയോ എസ്‌യുവി നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്തത്. അതിനുശേഷം സമാന്തര പാതയിലേക്ക് പ്രവേശിച്ച കാർ എതിർവശത്ത് നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. എസ്‌യുവിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ലഖ്നൌവിൽ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്നു കാർ. 

ഡോക്ടർമാരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോ. അനിരുദ്ധ് വർമ, ഡോ. സന്തോഷ് കുമാർ മൗര്യ, ഡോ. ജൈവീർ സിംഗ്, ഡോ. അരുൺ കുമാർ, ഡോ. നാർദേവ് എന്നിവരാണ് മരിച്ചത്. ഒരാൾ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് തിർവയിലെ സിഐ പ്രിയങ്ക ബാജ്‌പേയ് പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും സിഐ പറഞ്ഞു. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments