Saturday, April 26, 2025
spot_imgspot_img
HomeLifestyleനിങ്ങളാണോ ആദ്യരാത്രിയില്‍ ആദ്യം ഉറങ്ങിയത് ? എങ്കില്‍ ആദ്യരാത്രിയിൽ ആദ്യം ഉറങ്ങുന്നയാള്‍ ആദ്യം മരിക്കും? ചില...

നിങ്ങളാണോ ആദ്യരാത്രിയില്‍ ആദ്യം ഉറങ്ങിയത് ? എങ്കില്‍ ആദ്യരാത്രിയിൽ ആദ്യം ഉറങ്ങുന്നയാള്‍ ആദ്യം മരിക്കും? ചില വിചിത്ര വിശ്വാസങ്ങൾ

വളരെ ആഘോഷപൂര്‍വ്വം ലോകമെമ്പാടും കൊണ്ടാടുന്ന ഒരു ചടങ്ങാണ് വിവാഹം. വിവാഹങ്ങളുടെ രീതികല്‍ക്കൊക്കെ പെട്ടെന്ന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പല കുടുംബങ്ങളും പരമ്പരാഗതമായ ചടങ്ങുകള്‍ ഇപ്പോഴും മാറ്റം വരുത്താതെ പിന്തുടരുന്നുണ്ട്. ആദ്യരാത്രി ചടങ്ങുകളെക്കുറിച്ച് നമുക്കിവിടെ വായിക്കാം.

വിവാഹരാത്രികളെ സംബന്ധിച്ച് എല്ലാ നല്ല ആചാരങ്ങളിലേക്കും നയിക്കുന്ന ഓരോ വിശ്വാസങ്ങള്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ പതിന്മടങ്ങ് അന്ധവിശ്വാസങ്ങളുമുണ്ട്. ആദ്യരാത്രി അഥവാ സുഹഗ് രാത്തിലെ ചില വിചിത്രമായ ചടങ്ങുകളെക്കുറിച്ച് നമുക്കിവിടെ വായിക്കാം.

വിവാഹരാത്രിയില്‍ ആദ്യം ഉറങ്ങുന്നയാള്‍ ആദ്യം മരിക്കുമെന്ന രസകരമായ വിശ്വാസവും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.

അതുപോലെ ലിംബര്‍ഗര്‍ ചീസ് എന്ന് വിളിക്കുന്ന പാല്‍ക്കട്ടിയുണ്ട്. വിവാഹരാത്രിയില്‍ ഈ പാല്‍ക്കട്ടി തലയിണകള്‍ക്ക് അടിയില്‍ വയ്ക്കുകയാണെങ്കില്‍ ദമ്പതികള്‍ക്ക് ധാരാളം കുട്ടികള്‍ ഉണ്ടാകുമെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്.  

ബന്ധുക്കളായ പെണ്‍കുട്ടികളും സഹോദരിമാരുമെല്ലാം വരനോട് മുറിയിലേക്ക് പോകണമെങ്കില്‍ തങ്ങള്‍ക്ക് ശരിയായ വിധത്തില്‍ കൈക്കൂലി തരണമെന്ന് ആവശ്യപ്പെടുന്ന ചടങ്ങും ചിലയിടങ്ങളിലുണ്ട്. ആദ്യരാത്രിയില്‍ വധൂവരന്മാര്‍ക്ക് കുടിക്കുവാനായി ബദാമും കുരുമുളകും പൊടിച്ച് ചേര്‍ത്ത പാല് കൊടുക്കാറുണ്ട്. ആദ്യരാത്രിയിലെ സമാഗമം മനോഹരമായ അനുഭവമാക്കി തീര്‍ക്കുവാന്‍ ഇത് സഹായിക്കും എന്നാണ് വിശ്വാസം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments