Friday, April 25, 2025
spot_imgspot_img
HomeNewsKerala Newsകേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും; അഭിമാനത്തോടെ വ്യവസായ വകുപ്പ് മന്ത്രി...

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും; അഭിമാനത്തോടെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

പാലക്കാട്: കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാര്‍ക്കാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

ഫെതർ ലൈക്ക് ഫോം എന്ന പേരിൽ ആരംഭിക്കുന്ന പാർക്കാണ് ആദ്യത്തേത്. ഇപിഇ ഫോം ഷീറ്റ് നിര്‍മ്മാണ യൂണിറ്റാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.15 ഏക്കറിലെ വ്യവസായപാർക്കിൽ അഞ്ച് ഉത്പാദന യൂണിറ്റുകളാണുണ്ടാവുക. 250 കോടി രൂപ നിക്ഷേപത്തിൽ ആണ് ഒരുങ്ങുന്നത് .ആയിരത്തോളം പേർക്ക് തൊഴിൽ ലഭിക്കും. അഞ്ച് യൂണിറ്റുകളും കമ്പനിയുടെ ഉടമസ്ഥതയിൽത്തന്നെയാണ് തുടങ്ങുക. പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാര്‍ക്കായി ഇത് മാറുമെന്ന് മന്ത്രി അറിയിച്ചു. രണ്ടാമത്തെ യൂണിറ്റിന്റെ തറക്കൽ ഇടീൽ ഇന്ന് നിര്‍വ്വഹിക്കും.വ്യവസായ പാര്‍ക്കുകള്‍ സ്വകാര്യ മേഖലയിലും സ്ഥാപിച്ചുകൊണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുക എന്ന ലക്‌ഷ്യം കൂടിയാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘അഭിമാനത്തോടെ കേരളം കൈവരിക്കാന്‍ പോകുന്ന മറ്റൊരു നേട്ടം കൂടി പങ്കുവെക്കുകയാണ്. കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് നാളെ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പാലക്കാട് ജില്ലയിലെ കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യുകയാണ്. രജിസ്റ്റര്‍ ചെയ്ത് 9 മാസത്തിനുള്ളില്‍ മെഷിനറികള്‍ ഉള്‍പ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിര്‍മ്മാണ യൂണിറ്റ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനൊപ്പം രണ്ടാമത്തെ യൂണിറ്റിന്റെ തറക്കല്ലിടലും നാളെ നിര്‍വ്വഹിക്കുന്നുണ്ട്. 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാര്‍ക്കായി ഇത് 3 വര്‍ഷത്തിനുള്ളില്‍ മാറും.’

‘കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫര്‍ണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഈ പാര്‍ക്കില്‍ നിര്‍മ്മിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോണ്‍ വീവണ്‍ ഫാബ്രിക് എന്നീ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിക്കും സാധ്യതയുള്ളവയാണ്. ‘

‘സ്വകാര്യ മേഖലയിലും വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് നാളെ സാക്ഷാത്കരിക്കപ്പെടുന്നത്. 2022ലെ ബജറ്റില്‍ തുക വിലയിരുത്തിയും പാര്‍ക്കുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 3 കോടി രൂപ വരെ സഹായം നല്‍കിയും സംസ്ഥാന സര്‍ക്കാര്‍ നിശ്ചയധാര്‍ഢ്യത്തോടെ മുന്നോട്ടു നീങ്ങിയപ്പോള്‍ 15 പാര്‍ക്കുകളാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. 100 സ്വകാര്യ വ്യവസായ പാര്‍ക്കുകളെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യവസായമേഖലയിലുണ്ടാകുന്ന തുടര്‍ ചലനങ്ങളുടെ നേട്ടങ്ങള്‍ ഈ നാട് കണ്ടറിയും. നമുക്ക് ഒന്നിച്ച് മുന്നോട്ടുപോകാം.’

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments