Wednesday, April 30, 2025
spot_imgspot_img
HomeNewsKerala Newsമൂന്നിലവില്‍ വന്‍ തീപിടുത്തം; തീപിടുത്തമുണ്ടായത് ബെഡ് ഫാക്ടറിയില്‍

മൂന്നിലവില്‍ വന്‍ തീപിടുത്തം; തീപിടുത്തമുണ്ടായത് ബെഡ് ഫാക്ടറിയില്‍

മൂന്നിലവ്: മൂന്നിലവ് മേച്ചാലിനു സമീപമുള്ള ബെഡ് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ലാറ്റെക്‌സുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയടക്കം കത്തിനശിച്ചു.

ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുളള അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാലം തകര്‍ന്നു കിടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് സ്ഥലത്തേക്ക് എത്തിചേരാനായിട്ടില്ല. മറ്റു വഴികളിലൂടെ സ്ഥലത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാ യൂണിറ്റുകള്‍.

നാട്ടുകാരുടെ നേതൃത്വത്തില്‍ തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നാട്ടുകാര്‍ ആറ്റില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ട്. ഇന്നു വൈകുന്നേരം ഏഴു മണിക്കു ശേഷമാണ് തീപിടുത്തം ഉണ്ടായത്.

അതിഥി തൊഴിലാളികള്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് സൂചന. എന്താണ് തീപിടുത്തത്തിന്റെ യഥാര്‍ഥ കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments