കോട്ടയം: തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകന്റെ പരാതി. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പരാതിയയച്ചത്.Filed a complaint against Suresh Gopi to the Prime Minister
പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ് കണ്ണൻ പായിപ്പാട് അയച്ച പരാതിയിലുള്ളത്. മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചെന്നും, പ്രവർത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നുമാണ് പരാതിയിലുള്ളത്.സുരേഷ് ഗോപിയുടെ പെരുമാറ്റം പ്രവർത്തകർക്കും അണികൾക്കുമിടയിൽ മാനക്കേട് ഉണ്ടാക്കിയതായും പരാതിയിലുണ്ട്.