അവതാരകയും നടിയുമൊക്കെയായി മലയാളിയുടെ മനസ് കീഴടക്കിയ താരമാണ് ശില്പബാല . കൂടാതെ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യം. ഇപ്പോഴിതാ തന്റെ യൂകെ, ലണ്ടൻ യാത്രയുടെ വിശേഷങ്ങൾ യൂട്യൂബിലൂടെ പങ്കുവെക്കുകയാണ് താരം.
മലയാളികൾ യൂകെ യിൽ എത്തിയാൽ വാങ്ങാൻ ആഗ്രഹിക്കുന്ന പ്രധാന വസ്തുക്കൾ അവിടുത്തെ സ്പെഷ്യൽ പലഹാരങ്ങളും യൂകെ ബ്യൂട്ടി കോസ്മെറ്റിക്സുമൊക്കെയാണ് വീഡിയോയിലൂടെ താരം കാണിക്കുന്നത്.
നാട്ടിലേക്ക് പോകുന്ന മലയാളികൾക്ക് തങ്ങളുടെ കുടുംബത്തിനും കുട്ടികൾക്കും ഒക്കെ സമ്മാനിക്കാൻ പറ്റുന്ന മധുര പലഹാരങ്ങെളെയും ഈ വീഡിയോയിലൂടെ ശില്പബാല പരിചയപ്പെടുത്തുന്നുണ്ട് .
തന്റെ വിദേശയാത്രകളും, ബ്യുട്ടി ടിപ്സുകളും, കൊച്ചു കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന പലഹാരങ്ങളുടെയും, ആഹാരങ്ങളുടെയും ഒക്കെ വിഡിയോയകളാണ് താരം കൂടുതലും യൂട്യൂബിൽ പോസ്റ്റ് ചെയ്യാറുള്ളത് . മുൻപ് തന്റെ സിംഗപ്പൂർ യാത്രയുടെ വിശേഷങ്ങളും താരം യുട്യൂബിലൂടെ പങ്കുവെച്ചിരുന്നു .