ചണ്ഡീഗഢ്: സ്വന്തം മക്കൾക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. കാബൂള്‍പൂര്‍ ഗ്രാമവാസിയായ സുനില്‍കുമാര്‍ എന്നയാളാണ് തന്റെ നാലു മക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. റോഹ്തക് ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.haryana man poisons his 4 children 3 of them die police starts investigation
വിഷം ഉള്ളില്‍ ചെന്നതിന് പിന്നാലെ മൂന്നു കുട്ടികളും മരിച്ചു. ഒരു കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തും ഏഴും വയസുള്ള രണ്ട് പെണ്‍കുട്ടികളും ഒരു വയസ്സുള്ള ആണ്‍കുഞ്ഞുമാണ് മരിച്ചത്. എട്ടു വയസുള്ള പെണ്‍കുട്ടിയാണ് റോഹ്തക്കിലെ പിജിഐഎംഎസില്‍ ഐസിയുവില്‍ കഴിയുന്നത്.
സുനില്‍ കുമാര്‍ മരപ്പണിക്കാരനാണ് .ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മക്കള്‍ക്ക് നല്‍കിയത്. ഇതിന് പിന്നാലെ ഇയാള്‍ വീടുവിട്ട് പോകുകയും ചെയ്തു.
ഭാര്യ തിരിച്ചെത്തിയപ്പോഴാണ് മക്കള്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. യുവതി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നു കുഞ്ഞുങ്ങളുടെയും ജീവൻ നഷ്ടമായി.
അതേസമയം മരപ്പണിക്കാരനായ കുമാര്‍ എന്തിനാണ് മക്കള്‍ക്ക് വിഷം കൊടുത്തതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതി ഒളിവിലാണെന്നും ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.