കൊച്ചി: ആലുവ ആലങ്ങാട്ട് ദുരഭിമാനക്കൊലയില്‍ പത്താംക്ലാസുകാരിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ഇതരമതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരില്‍ പിതാവ് കളനാശിനി കുടിപ്പിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് മരിച്ചത്.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് അച്ഛൻ പതിനാലുകാരിയെ കമ്ബി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചശേഷം ബലമായി കളനാശിനി വിഷം കൊടുത്ത് കൊന്നത്.
കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഉച്ചക്ക് കലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലായിരിക്കും കബറടക്കം. രാവിലെ കളമശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നില്‍കും.
കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കൊടും ക്രൂരത. പിതാവ് വിലക്കിയിട്ടും ബന്ധം തുടര്‍ന്നതാണ് ക്രൂരമായ സംഭവത്തിന് കാരണമായത്.
പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് കുട്ടിയുടെ വായില്‍ കളനാശിനി ഒഴിക്കുകയായിരുന്നു.
സഹപാഠിയുമായി പെണ്‍കുട്ടിയുടെ ബന്ധം ഒരുമാസം മുൻപ് പിതാവ് വിലക്കിയിരുന്നു. പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും മൊബൈലും പിടിച്ചെടുത്തു. ഇതിന്റെ പേരില്‍ കഴിഞ്ഞ ബുധനാഴ്‌ച വീട്ടില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിന് പുറത്താക്കിയശേഷം പിതാവ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു.
കമ്ബിവടികൊണ്ട് കൈയിലും കാലിലും അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ പുറത്തുപോയി. ഈ സമയം മാതാവ് വീട്ടില്‍ കയറി നോക്കിയപ്പോഴാണ് കുട്ടിയുടെ വായില്‍ വിഷമൊഴിച്ചതായി കണ്ടത്. അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ മര്‍ദ്ദിച്ചതായും വായില്‍ ബലമായി പിതാവ് വിഷം ഒഴിച്ചതായും കുട്ടി ചികിത്സയിലിരിക്കെ പൊലീസിന് മൊഴി നല്‍കി.