Thursday, November 14, 2024
spot_imgspot_img
HomeCrime Newsകിടക്കയ്ക്ക് അടിയിലെ കുറിപ്പുകള്‍ നിര്‍ണായക തെളിവായി ; സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച അച്ഛന് 72...

കിടക്കയ്ക്ക് അടിയിലെ കുറിപ്പുകള്‍ നിര്‍ണായക തെളിവായി ; സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച അച്ഛന് 72 വര്‍ഷം കഠിന തടവ്, 1,80,000 രൂപ പിഴ

ചെറുതോണി : സ്വന്തം മകളെ 10 വയസ്സു മുതല്‍ 14 വയസുവരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 72 വർഷം കഠിനതടവും 1,80,000 രൂപ പിഴയും.

വാഗമണ്‍ സ്വദേശിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. 10 വയസ്സു മുതല്‍ 14 വയസു വരെ സ്വന്തം മകളെ നിരവധി തവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് പ്രതി അനുഭവിച്ചാല്‍ മതിയാകും.

പെണ്‍കുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതല്‍ അഗതി മന്ദിരങ്ങളില്‍നിന്നാണ് പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഒൻപതാംക്ലാസില്‍ പഠിക്കുന്നതുവരെ അവധിക്കാലത്ത് വീട്ടില്‍വരുമ്ബോള്‍ പിതാവ് നിരവധിതവണ ലൈംഗികപീഡനം നടത്തി എന്നാണ് കേസ്. 2020-ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്.

തന്റെ പിതാവില്‍നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ കുട്ടി കടലാസുകളില്‍ എഴുതി കിടക്കക്ക് അടിയില്‍ സൂക്ഷിച്ചിരുന്നു. സംരക്ഷണം നല്‍കേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി. പിഴത്തുക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും, അല്ലാത്തപക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments