കോട്ടയം: കോട്ടയം മീനടത്ത് അച്ഛനേയും മകനേയും മരിച്ചനിലയിൽ കണ്ടെത്തി. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരെ
തൂങ്ങി മരിച്ചനിലയിൽ ആണ് കണ്ടെത്തിയത്.
പ്രഭാതസവാരിക്ക് ഇറങ്ങിയതാണ് ഇരുവരും. തിരിച്ച് വരാൻ സമയമായിട്ടും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ച് തുടങ്ങി. ഇതിനുപിന്നാലെയാണ് ഇരുവരേയും മൃതദേഹം വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മേൽനടപടികൾ പാമ്പാടി പോലീസ് സ്ഥലത്തെത്തി സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)