ലക്നൗ : 600 ഓളം ഹൃദ്രോഗികള്‍ക്ക് വ്യാജ പേസ് മേക്കറുകള്‍ വച്ച സംഭവത്തില്‍ പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ സമീര്‍ സറഫ് അറസ്റ്റില്‍ .
ഇറ്റാവയിലെ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കക് സയൻസസിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടറായ സമീര്‍ സറഫ് 2017 നും 2021 നും ഇടയിലാണ് 600 ഹൃദ്രോഗികള്‍ക്ക് വ്യാജ പേസ് മേക്കറുകള്‍ ഘടിപ്പിച്ചത് . ഇതില്‍ 200 ഓളം രോഗികള്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
അറസ്റ്റിലായ ഡോക്ടറെ ലക്നൗവിലേക്ക് കൊണ്ടുപോയതായി സീനിയര്‍ പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പറഞ്ഞു. ഹൃദ്രോഗികള്‍ക്ക് വിലകുറഞ്ഞ പേസ് മേക്കറുകള്‍ സ്ഥാപിച്ച് രോഗികളെ അന്യായമായി മുതലെടുക്കുകയും അവരില്‍ നിന്ന് കൂടുതല്‍ പണം തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് സറഫിനെതിരെയുള്ള പരാതി . അന്വേഷിക്കാനായി ചുമതലപ്പെടുത്തിയ സമിതി പരാതി കഴമ്ബുള്ളതാണെന്ന് കണ്ടെത്തി.
വ്യാജ കമ്ബനികളില്‍ നിന്ന് വിലകുറഞ്ഞ പേസ് മേക്കര്‍ വാങ്ങുകയും പിന്നീട് രോഗികള്‍ക്കുള്ളില്‍ ഘടിപ്പിക്കുകയും 9 മടങ്ങ് വില ഈടാക്കുകയുമായിരുന്നു.ചീഫ് മെഡിക്കല്‍ സൂപ്രണ്ടായിരുന്ന ഡോ. ആദേശ് കുമാറാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത് .രോഗികളുടെ കുടുംബാംഗങ്ങളില്‍ നിന്ന് അനധികൃതമായി പണം തട്ടിയ കേസിലും സമീര്‍ സറഫ് പ്രതിയാണ് .