ബ്രസീല്‍: സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ ബോഡി ബില്‍ഡര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ഡോ. റൊഡോള്‍ഫോ ഡ്വാര്‍ട്ട് റിബൈറോ(33) ആണ് മരിച്ചത്. famous bodybuilder died of cardiac arrest
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ബ്രസീലിലെ സാവോ പൗവോയില്‍ നിന്നുള്ള ഡോ. റൊഡോള്‍ഫോ ഡ്വാര്‍ട്ട് റിബൈറോ ഇൻസ്റ്റഗ്രാമിലൂടെ വര്‍ക്കൗട്ട് വീഡിയോകളും ഫോട്ടോയുമെല്ലാം നിരന്തരം പങ്കുവച്ചുകൊണ്ടാണ് ശ്രദ്ധേയനായത്.
കരളില്‍ ഒരു ചെറിയ മുഴ രൂപപ്പെടുകയും ഇത് പിന്നീട് പൊട്ടി സങ്കീര്‍ണമാവുകയും ചെയ്തതിന് പിന്നാലെയാണ് ഡോ. റൊഡോള്‍ഫോയ്ക്ക് ഹൃദയസ്തംഭനമുണ്ടായത് എന്നാണ് ഇദ്ദേഹം ജോലി ചെയ്തിരുന്ന ക്ലിനിക് അറിയിച്ചിരിക്കുന്നത്. സ്റ്റിറോയ്ഡുകളുടെ അമിതോപയോഗമാണ് ഇദ്ദേഹത്തെ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചത് എന്ന ആരോപണം തള്ളിക്കൊണ്ടാണ് ക്ലിനിക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്റ്റിറോയ്ഡുകളുടെ അമിതോപയോഗം എന്ന വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഡോക്ടറുടെ മരണത്തോടെ ഉയര്‍ന്നുവന്നിട്ടുള്ളത്.