കൊച്ചി: ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്ബാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്.
അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം.രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക് സാമ്ബത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056