തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് ഗുരുതര രോഗം ബാധിച്ചു എന്നത് വ്യാജവാര്‍ത്തയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമറിയിച്ച് ഹരിശങ്കര്‍ ഐപിഎസ്.
പോലീസ് ഉദ്യോഗസ്ഥന് ഗുരുതര രോഗം ബാധിച്ചെന്നും അവശനിലയിലായെന്നും ഫേസ്ബുക്കിലും യൂട്യൂബിലും തെറ്റായ പ്രചാരണം നടന്നിരുന്നു. ഇത് നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വൈകിയാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
“പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്ന രീതിയാണിത്’. വ്യാജ പ്രചാരണത്തില്‍ നിയമ നടപടിയുണ്ടാകുമെന്നും സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.