കോയമ്ബത്തൂര്‍: മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പ്രമുഖ ബൈക്ക് റേസറായ മലയാളി യുവാവ് അറസ്റ്റില്‍. ചാലക്കുടി പഴൂക്കര പോട്ടോക്കാരൻ വീട്ടില്‍ ആല്‍ഡ്രിൻ ബാബുവിനെ (24) ആണു കോയമ്ബത്തൂര്‍ സൈബര്‍ സെല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കോയമ്ബത്തൂര്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ ആണ് അറസ്റ്റ്. ഇവരുടെ ചിത്രം മോര്‍ഫ് ചെയ്തു സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു എന്നതിലാണ് അറസ്റ്റ്.
ദേശീയ മോട്ടര്‍ സൈക്കിള്‍ റേസിങ് ചാംപ്യൻഷിപ്പിലെ സ്ഥിരം താരമാണ് ആല്‍ഡ്രിൻ. ഇയാളുമായി അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുൻപ് യുവതി സൗഹൃദം അവസാനിപ്പിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് യുവതിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ലഭിച്ചു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമയെ കണ്ടെത്തി. അഡ്രിനാണ് യുവതിയുടെ സ്വകാര്യവിഡിയോകളും ദൃശ്യങ്ങളും പങ്കുവച്ചതെന്ന് പൊലീസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് അല്‍ഡ്രിനെ ഒക്ടോബര്‍ 30 അറസ്റ്റ് ചെയ്ത് ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് പറഞ്ഞു.