Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsവിവാദമായ ഏറ്റുമാനൂർ പട്ടിത്താനം റൗണ്ടാന സ്വകാരൃ ആശുപത്രി ‘കാരിത്താസ് - കോട്ടയം റൗണ്ട്’ ആക്കാൻ നീക്കം...

വിവാദമായ ഏറ്റുമാനൂർ പട്ടിത്താനം റൗണ്ടാന സ്വകാരൃ ആശുപത്രി ‘കാരിത്താസ് – കോട്ടയം റൗണ്ട്’ ആക്കാൻ നീക്കം നടത്തുന്നത് നഗരസഭ ചട്ടങ്ങൾ ലംഘിച്ച് ?

ഏറ്റുമാനൂർ: കോട്ടയം എം സി റോഡിൽ പട്ടിത്താനം റൗണ്ടാനയിൽ കാരിത്താസ് ആശുപത്രിയുടെ നിർമാണ പ്രവർത്തനം വിവാദമായതോടെ സംഭവത്തില്‍ ഏറ്റുമാനൂര്‍ നഗരസഭയുടെ ഇടപെടൽ. പട്ടിത്താനം അറിയപ്പെട്ടിരുന്നത് ‘ഏഴരപൊന്നാനയുടെ നാട്’ എന്നാണ്. ഏറ്റുമാനൂർ നഗരത്തിലേക്കുള്ള കവാടമായാണ് പണ്ടുമുതലേ പട്ടിത്താനം അറിയപ്പെടുന്നത്.ettumanoor pattithanam roundana

എന്നാൽ എം സി റോഡും വൈക്കം റോഡും മണർകാട് ബൈപാസ് റോഡും സംഗമിക്കുന്ന ഈ ജംഗ്ഷനിൽ എം സി റോഡ് നവീകരണവേളയിൽ പണിത റൗണ്ടാനയാണ് കാരിത്താസ് ആശുപത്രി തങ്ങളുടെ പരസ്യപ്രചാരണത്തിന്റെ ഭാഗമായി കൈയടക്കിയിരിക്കുന്നത്. ഇതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ നഗരസഭ 2023 ഡിസംബറില്‍ നല്‍കിയ അനുമതി വളച്ചൊടിച്ച് ആശുപത്രി അധികൃതര്‍ ഈ പ്രദേശം തങ്ങളുടെ പരസ്യപ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് ഓൺലൈൻ മാധൃമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

പട്ടിത്താനം റൗണ്ടാന സൗന്ദര്യവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി നഗരസഭ ആസ്തിയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് ഒരു മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിന് അനുമതിക്കായി കാരിത്താസ് ആശുപത്രി മാനേജര്‍ ജെബിന്‍ ബാബു നല്‍കിയ അപേക്ഷ 2023 നവംബര്‍ 3-ാം തീയതി നടന്ന നഗരസഭാ പൊതുമരാമത്ത് കമ്മിറ്റി പരിഗണിക്കുകയും 2023 ഡിസംബര്‍ 11ന് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ട് ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

തീരുമാനം ഇപ്രകാരമായിരുന്നു.

നിലവില്‍ നഗരസഭയില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ കണക്ഷനില്‍നിന്ന് വൈദ്യുതി ടാപ്പ് ചെയ്യാനോ മറ്റൊരു ഉപയോഗത്തിനോ അനുവദിക്കില്ല. പ്രവൃത്തി ചെയ്യുന്നതിന് നിലവിലെ ഇലക്ട്രിക് പോസ്റ്റ് തടസമായതിനാല്‍ ഒരു മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതോടൊപ്പം ടി സ്ഥലത്ത് ‘ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് സ്വാഗതം’ എന്ന ബോര്‍ഡ് കൂടി സ്ഥാപിക്കണമെന്നും ഇവിടെ നിര്‍മിക്കുന്ന നിര്‍മിതി മൂലം യാതൊരുവിധ കാഴ്ചതടസവും വാഹനയാത്രികര്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്നും നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഉറപ്പു വരുത്തേണ്ടതാണെന്നുമായിരുന്നു തീരുമാനം.

നിലവില്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുവാന്‍ പാടില്ലെന്നും ഈ നിബന്ധനകള്‍ ലംഘിക്കുന്ന പക്ഷം നഗരസഭ നല്‍കുന്ന അനുമതി നിരുപാധികം റദ്ദ് ചെയ്യുകയും ആശുപത്രിയില്‍നിന്ന് നിയമാനുസൃതമായ നഷ്ടപരിഹാരം ഈടാ

ക്കുന്നതാണെന്നുമായിരുന്നു കൗൺസിൽ തീരുമാനം.

എന്നാല്‍, ഈ ജംഗ്ഷനിലെ റൗണ്ടാന നവീകരിച്ച് ‘എന്‍റെ കോട്ടയം’ എന്നുള്ള ഫലകമാണ് ആശുപത്രി തങ്ങളുടെ പരസ്യത്തോടൊപ്പം ഇവിടെ സ്ഥാപിച്ചത്. ഏറ്റുമാനൂരിനെ പാടെ വിസ്മരിച്ചുകൊണ്ടുള്ള ഈ പ്രവൃത്തി ഇവിടം ‘കാരിത്താസ് – കോട്ടയം’ എന്നാക്കി മാറ്റാനുള്ള ഗൂഡനീക്കമാണിതിന്‍റെ ഭാഗമെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഈ നിയമലംഘനം ചൂണ്ടികാട്ടി നാട്ടുകാർ നഗരസഭക്ക് പരാതി നൽകിയിട്ടുണ്ട്.

എന്നാൽ രാഷ്ട്രീയ പിൻബലത്തിൽ ഉദേൃാഗസ്ഥർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനോ ചട്ടലംഘനം തിരുത്താനോ തയ്യാറായിട്ടില്ലന്നാണ് ആക്ഷേപം.

അതേസമയം ആശുപത്രി അധികൃതര്‍ റൌണ്ടാന നവീകരിച്ചപ്പോള്‍ ഇവിടെ നേരത്തെയുണ്ടായിരുന്ന ദിശാബോര്‍ഡുകള്‍ എടുത്തുമാറ്റിയിരുന്നു. കൂടാതെ റൗണ്ടാന സമീപത്ത് ചെടികൾ നട്ട് പരിപാലിക്കേണ്ട സ്ഥലങ്ങളിൽ എല്ലാം തന്നെ കൃത്രിമ പുല്ലുകൾ ഒട്ടിച്ചിരിക്കുകയാണ്. ഇത് പരിസ്ഥിതിക്ക് തന്നെ ദോഷമാണെന്നു അവർ ചൂണ്ടി കാട്ടുന്നു. ആശുപത്രിയുടെ 6 പരസൃഫലകങ്ങൾ സ്ഥാപിച്ചതും കച്ചവട താല്പരൃങ്ങൾ മുൻനിർത്തിയാണ്. അതേസമയം ആശുപത്രിയുടെ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമാണ് ഉയരുന്നത്.ചുരുക്കത്തിൽ പട്ടിത്താനം റൗണ്ട് കാരിത്താസ് റൗണ്ടാക്കി കാരിത്താസ് ആശുപത്രി മാറ്റിയിരിക്കുകയാണ്. ആരും കാണാതെ റൗണ്ടാന മറച്ച് കെട്ടിയാണ് അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments