Monday, December 9, 2024
spot_imgspot_imgspot_img
HomeNewsഇപി ജയരാജന്റെ ആത്മകഥാ ബോംബിൽ ഞെട്ടി സിപിഎം; ഡിസി ബുക്‌സ് ഇല്ലാക്കഥ പ്രചരിപ്പിക്കുമോ?പോളിങ് ദിനത്തില്‍ ശ്രദ്ധ...

ഇപി ജയരാജന്റെ ആത്മകഥാ ബോംബിൽ ഞെട്ടി സിപിഎം; ഡിസി ബുക്‌സ് ഇല്ലാക്കഥ പ്രചരിപ്പിക്കുമോ?പോളിങ് ദിനത്തില്‍ ശ്രദ്ധ തിരിക്കുന്നത് ആരുടെ തന്ത്രം?പുസ്തകം പ്രസിദ്ധീകരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ?;വിവാദം കത്തുമ്പോള്‍ ‘സിപിഎം നിർദ്ദേശപ്രകാരം ഇപി നാളെ സരിനു വേണ്ടി പ്രചാരണത്തിന്!!.

കണ്ണൂര്‍: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥയുടെ പ്രസക്ത ഭാഗങ്ങള്‍ എന്നാ പേരില്‍ പുറത്ത് വിട്ടത് രാഷ്ട്രീയ ഗുഡാലോചനയാണെന്നാണ് ആരോപണം.EP Jayarajan’s Autobiography Controversy

പോളിങ് ദിനത്തില്‍ ശ്രദ്ധതിരിക്കാനുള്ള ഒരു തന്ത്രം മാത്രമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തില്ലാതിരുന്ന ഇ.പിയാണ് ഇപ്പോള്‍ പോളിങ് ദിനത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘കത്തിപ്പടരാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളെന്ന തരത്തിലാണ് ഇതെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം താന്‍ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി മകന്റെ ആക്കുളത്തെ ഫ്‌ളാറ്റില്‍ നിന്നും കണ്ടിരുന്നുവെന്ന് ഇപി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

അന്ന് എല്‍.ഡി.എഫ് കണ്‍വീനറായിരുന്നു ഇപി ജയരാജന്‍. ഇതിന് ശേഷം നടക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ പദവിയില്ലെങ്കിലും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പിയുടെ ആത്മകഥയും വിവാദമായി എന്നതാണ് വസ്തുത.

ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ സിപിഎമ്മിനെയും സർക്കാറിനെയും കടുത്ത വെട്ടിലാക്കിയ ഇപി ജയരാജൻ്റെ ആത്മകഥയില്‍ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്ന വിവാദ പരാമര്‍ശമുണ്ട്.

രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻറേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കി. എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.

ഇന്നലെ രാത്രി തന്നെ ഡിസി ബുക്സ് അവരുടെ പേജിൽ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിൻറെ ജീവിതം എന്ന പുസ്തകത്തിൻ്റെ മുഖ ചിത്രം വരെ നൽകിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്. 

”ആത്മകഥ എഴുതുകയാണ്. പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഘട്ടത്തില്‍. പുറത്തുവന്ന കാര്യങ്ങള്‍ ഞാന്‍ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങള്‍ എഴുതി. ഇന്ന് 10.30ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ മനപൂര്‍വം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പുസ്തകം ഇറങ്ങുമ്ബോള്‍ കാര്യങ്ങള്‍ വ്യക്തമാകും” എന്നായിരുന്നു ഇപിയുടെ പ്രതികരണം.

ആത്മകഥാ വിവാ​ദത്തിൽ ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ‌ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. 

ആത്മകഥാ വിവാദം കത്തിനിൽക്കെ ഇപി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി സംസാരിക്കും. സിപിഎം നിർദ്ദേശപ്രകാരമാണ് ഇപി എത്തുന്നത്.

വിഷയത്തിൽ പ്രതികരണവുമായി സരിനും രം​ഗത്ത് വന്നിരുന്നു. ഇ പി ജയരാജൻ തന്നെ വാർത്തകൾ നിഷേധിച്ചിട്ടുണ്ടെന്നും ഇ പി ജയരാജന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതാണെങ്കിൽ വിഷയം ചർച്ചയാകണമെന്നുമായിരുന്നു പി സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘സഖാവ് ഇ പി ജയരാജൻ വാർത്തകൾ നിഷേധിച്ചു. ഞാനൊരു പച്ചയായ മനുഷ്യനാണെന്ന് വിലയിരുത്തപ്പെടേണ്ട ഒരു തിരഞ്ഞെടുപ്പായി ഇത് മാറുമെന്ന പ്രതീക്ഷയിലാണ്. പുസ്തകം പുറത്ത് വന്നാലല്ലേ അതിലെ കാര്യങ്ങൾ അറിയൂ. അതുകൊണ്ട് തന്നെ പുസ്തകം വാങ്ങി വായിക്കുമ്പോൾ അങ്ങനൊരു പരാമർശമുണ്ടെങ്കിൽ ഞാൻ പ്രതികരിച്ചാൽ പോരെ’, എന്നായിരുന്നു സരിൻ്റെ പ്രതികരണം 

അതേസമയം നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പുസ്തകത്തിന്റെ പ്രകാശനം കുറച്ചു ദിവസത്തേക്ക് നീക്കിവച്ചിരിക്കുന്നതായി പ്രസാധകര്‍ അറിയിച്ചു. അപ്പോഴും ഇതിനെല്ലാം പിന്നില്‍ ആരാണെന്ന ചോദ്യം സിപിഎമ്മില്‍ സജീവമാണ്.


എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നാണ് വി ഡി സതീശന്‍റെ ആരോപണം. ഡി സിയുടെ ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നും പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞാണ് വിളിച്ചതെന്നും വിഡി സതീശന്‍ ആരോപിച്ചു. അല്ലെങ്കില്‍ പുസ്തകം ഇന്ന് ഉച്ചയ്ക്ക് പുറത്തു വന്നേനെയെന്നും അദ്ദേഹം പറഞ്ഞു. പ്രകാശനം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം.

രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ചുള്ള അഭിപ്രായമാണ് ഇപി പറഞ്ഞതെന്ന് വി ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇതെ അഭിപ്രായമാണ്. പാര്‍ട്ടിക്ക് അകത്ത് വലിയ എതിര്‍പ്പുണ്ട്. ബിജെപിയില്‍ സീറ്റ് ചോദിച്ച് പോയ ആളെ പാലക്കാട് എല്‍ഡ്എഫ് സ്ഥാനാര്‍ഥി ആക്കിയതില്‍ സിപിഐഎമ്മില്‍ കലാപമാണെന്ന് ഞങ്ങള്‍ പറഞ്ഞതിനെ അടിവരയിടുകയാണിത്.

ഇരുണ്ട് വെളുക്കും മുന്‍പ് മറു കണ്ടം ചാടിയ ആളെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയത് പാലക്കാട് മാത്രമല്ല ചേലക്കരയില്‍ കൂടി പാര്‍ട്ടിയുടെ വിജയ സാധ്യതയെ ബാധിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

ഡിസി ബുക്‌സ് പോലുള്ള വിശ്വാസ്യതയുള്ള ഒരു പ്രസാദക സ്ഥാപനത്തിന് ആകാശത്ത് നിന്ന് ആത്മകഥ എഴുതാനാന്‍ പറ്റുമോ എന്ന് വിഡി സതീശന്‍ ചോദിച്ചു. അനുമതി ഇല്ലാതെ ഇപിയെ പോലുള്ള ഒരാളുടെ ആത്മകഥ ഡിസി എഴുതുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം പുറത്തുവന്ന വാർത്തകൾ‌ തെറ്റാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇ പി യെ വിശ്വസിക്കുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

പുസ്തക വിവാദത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നെങ്കിൽ അന്വേഷിക്കണമെന്ന് എംവി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. ഡി സി ബുക്സും മാധ്യമത്തിന്റെ ഭാഗം, അവർക്കും ബിസിനസ് താല്പര്യം ഉണ്ടാകും. ജയരാജൻ പറഞ്ഞിടത്ത് താനും നിൽക്കുന്നത്. അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments