Saturday, May 17, 2025
spot_imgspot_img
HomeNews'ഞാൻ ആ മോതിരം വാങ്ങാൻ ഉദ്ദേശിക്കുന്നില്ല. പകരം നിങ്ങളെന്നെ പുനർവിവാഹം ചെയ്യൂ…. : എൻ​ഗേജ്‍മെന്റ് മോതിരം...

‘ഞാൻ ആ മോതിരം വാങ്ങാൻ ഉദ്ദേശിക്കുന്നില്ല. പകരം നിങ്ങളെന്നെ പുനർവിവാഹം ചെയ്യൂ…. : എൻ​ഗേജ്‍മെന്റ് മോതിരം വിൽപ്പനയ്‍ക്ക് വച്ചു : യുവാക്കൾ അയച്ച മെസ്സേജുകൾ കണ്ട് ഞെട്ടി യുവതി

എൻ​ഗേജ്‍മെന്റ് മോതിരം വിൽപ്പനയ്‍ക്ക് വെച്ച യുവതിക്ക് വന്ന ഓഫർ ഞെട്ടിക്കുന്നത്. യുഎസ്‍എയിലെ യൂട്ടായിൽ നിന്നുള്ള ഒരു ട്രാവൽ നഴ്സാണ് കാമിൽ ഫാർൺബൗവർ. അടുത്തിടെയാണ് കാമിൽ തന്റെ 1.6 കാരറ്റ് ഡയമണ്ട് മോതിരം വിൽക്കാൻ തീരുമാനിച്ചത്. engagement ring for sale

അതും തന്റെ എൻഗേജ്മെന്റ് മോതിരം. കാമിലിന്റെ വിവാഹനിശ്ചയ സമയത്ത് വരൻ അണിയിച്ചു കൊടുത്ത മോതിരം ആയിരുന്നു അത് . എന്നാൽ പിനീട് അവർ വേര് പിരിഞ്ഞു. ഇതിനിടെ കാമിലിന് അപകടം പറ്റുകയും പണത്തിനു ആവശ്യം വരുകയും ചെയ്തതോടെയാണ് യുവതി മോതിരം വില്പനയ്ക്ക് വെച്ചത്.

മോതിരം വിൽപ്പനയ്ക്ക് വച്ചപ്പോൾ കാമിൽ കരുതിയിരുന്നത് മോതിരത്തിന്റെ വിലയും മറ്റ് വിവരങ്ങളും അന്വേഷിച്ചുകൊണ്ട് ശരിക്കും മോതിരം വാങ്ങാൻ ആ​ഗ്രഹിക്കുന്ന ആളുകൾ മെസേജ് അയക്കും എന്നാണ്.

എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. കാമിൽ അത് തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നുമില്ല. നിരവധി പുരുഷന്മാരാണ് മോതിരം വിൽക്കാൻ വച്ചത് കണ്ട് കാമിലിന് മെസേജ് അയച്ചത്. എന്നാൽ, അവർക്കൊന്നും മോതിരം വേണ്ടിയിരുന്നില്ല. അവർ കാമിലിനോട് ചോദിച്ചത്, ഞാൻ നിങ്ങളെ ഡേറ്റിന് കൊണ്ടുപോകട്ടെ, ഞാൻ നിങ്ങളെ പ്രേമിക്കട്ടെ, ഞാൻ‌ നിങ്ങളെ വിവാഹം കഴിക്കട്ടെ തുടങ്ങിയ ചോദ്യങ്ങളാണത്രെ.

ഭർത്താവ് ഉപേക്ഷിച്ച് പോയതിനാൽ തന്നെ കാമിൽ വളരെ അധികം വിഷമത്തിലായിരിക്കും എന്നും അവളുടെ ഹൃദയം തകർന്നിരിക്കുകയായിരിക്കും എന്നുമാണ് പല പുരുഷന്മാരും കരുതി വച്ചത്. ഒരാൾ അവൾക്ക് മെസേജ് അയച്ചത്, ‘എനിക്ക് ആ മോതിരം വേണ്ട. പകരം ഞാൻ നിങ്ങളെ ഡേറ്റിന് ക്ഷണിച്ചോട്ടെ’ എന്നാണ്. മറ്റൊരാൾ പറഞ്ഞത് ‘ഞാൻ ആ മോതിരം വാങ്ങാൻ ഉദ്ദേശിക്കുന്നില്ല. പകരം നിങ്ങളെന്നെ പുനർവിവാഹം ചെയ്യൂ. ആ സമയത്ത് ആ മോതിരം ഉപയോ​​ഗിക്കാം’ എന്നാണ്.

ഏതായാലും, പുരുഷന്മാരുടെ മെസ്സേജുകൾ കണ്ടതോടെ കാമിൽ ആകെ ഞെട്ടിയിരിക്കുകയാണ്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments