പീരുമേട്: പീരുമേടിനെ വിറപ്പിച്ച് വീണ്ടും കാട്ടാന ശല്യം. മരിയഗിരി സ്കൂളിനു സമീപം കാട്ടാന നിൽക്കുന്നതു കണ്ടതിനെ തുടർന്നു നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞു റോഡിൽ വീണു ദമ്പതികൾക്കും മകൾക്കും പരുക്കേറ്റു. തമിഴ്നാട് ഉത്തമപാളയം സ്വദേശി അലക്സ് പാണ്ഡ്യൻ (27), ഭുവനേശ്വരി (22), മകൾ ഉദയശ്രീ (2) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എഴരയോടെയാണു സംഭവം.elephant attacked couples
കാട്ടാന ദേശീയപാതയിലേക്കു കടക്കാതിരിക്കുന്നതിനായി പട്രോളിങ് ഡ്യൂട്ടിയില്‍ ഏർപ്പെട്ടിരുന്ന വനപാലകരാണു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം വെള്ളിയാഴ്ച രാവിലെയും കാട്ടാനയുടെ ആക്രമണമുണ്ടായി. ദേശീയപാതയോരത്തു സ്കൂളിനു സമീപം വിദ്യാർഥികളുടെ നേരെ പാഞ്ഞുവന്ന അതേ കാട്ടാന അതേ സ്ഥലത്തു ബൈക്ക് യാത്രക്കാരനെ വിരട്ടിയോടിച്ചു.