Wednesday, April 30, 2025
spot_imgspot_img
HomeNewsKerala Newsകെ എസ് യു മാര്‍ച്ചിനിടെ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പോലീസ് മര്‍ദ്ദനം; സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്

കെ എസ് യു മാര്‍ച്ചിനിടെ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പോലീസ് മര്‍ദ്ദനം; സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിൻ്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ കെ എസ് യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് ഇന്ന് നടക്കും.

കേരളവര്‍മ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച്‌ ആയിരുന്നു മാര്‍ച്ച്‌. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ വഴിയിൽ തടയുന്നത് തുടരുമെന്നാണ് കെഎസ്‍യു മുന്നറിയിപ്പ്.

ഇന്നലെ തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വൻ സംഘർഷം ഉണ്ടായത്. പൊലീസ് പ്രവർത്തകരെ തെരഞ്ഞുപിടിച്ച് അതിക്രൂരമായി മർദ്ദിച്ചെന്നാണ് കെഎസ്‍യു ആരോപണം. പരിക്കേറ്റ രണ്ട് പ്രവർത്തകർ ആശുപത്രിയിലാണ്. കേസുമായി ബന്ധപ്പെട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അടക്കം നാല് നേതാക്കൾ റിമാൻഡിലാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments