Tuesday, July 8, 2025
spot_imgspot_img
HomeNewsKerala Newsദുരന്ത ഭൂമിയിൽ ശക്തമായ മഴ : കണ്ണാടിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ, താത്ക്കാലിക പാലം മുങ്ങി : രക്ഷാപ്രവർത്തനം...

ദുരന്ത ഭൂമിയിൽ ശക്തമായ മഴ : കണ്ണാടിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ, താത്ക്കാലിക പാലം മുങ്ങി : രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

മേപ്പാടി: ഉരുള്‍പൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈ ചൂരല്‍മല മേഖലയിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. മുണ്ടക്കൈയിലും ചൂരൽ മലയിലും ശക്തമായ മഴ പെഴ്ഴുകയാണ്.heavy rain and rough water flow in river causes challenge in wayanad rescue

കണ്ണാടിപ്പുഴയിൽ മഴവെള്ളപാച്ചിൽ. ചൂരൽമലയിൽ താത്കാലിക പാലം മുങ്ങി. ചൂരൽ മലയിൽ കണ്ണാടിപ്പുഴയിൽ അതിശക്തമായ മഴയെ തുടര്‍ന്ന് കനത്ത മലവെള്ളപ്പാച്ചിലാണ് തിരിച്ചടിയായത്.

രക്ഷാപ്രവർത്തകരും മാധ്യമപ്രവർത്തകരും മറുകരയിൽ കുടുങ്ങിയിരിക്കുകയാണ് . അതേസമയം പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്.

കനത്ത മഴയും മഴവെള്ളപാച്ചിലും തുടരുന്നതോടെ ബെയ്ലിപ്പാലത്തിന്റെ പണി ഇന്ന് പൂർത്തിയാക്കാൻ ആവുമെന്ന പ്രതീക്ഷ മങ്ങി.മഴമൂലം പാലം നിർമ്മാണത്തിനുള്ള സാധനസാമഗ്രികൾ എത്തിക്കാൻ ആയില്ല.അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങിയിട്ടുണ്ട്.

അതേസമയം ദുരന്തത്തിൽ ഇതുവരെ 222 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 225 പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments