ഹവാന: ക്യൂബയില്‍ ശക്തമായ ഭൂചലനം. ദക്ഷിണ ക്യൂബയിലാണ് മണിക്കൂറുകളുടെ വ്യത്യത്യാസത്തില്‍ ഭൂചലനമുണ്ടായത്.earth quake in cuba
തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈല്‍ അകലെയാണ് 6.8 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് പിന്നാലെയായിരുന്നു രണ്ടാമത്തേത്.
അതേസമയം ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതുവരെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കരീബിയൻ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭൂകമ്ബത്തിന്റെ ആഘാതത്തില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടാവുകയും വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ക്യൂബൻ പ്രസിഡന്റ് മിഗ്വല്‍ ഡിയസ് കനാല്‍ പറഞ്ഞു. ഭൂചലനത്തില്‍ തകർന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് വീടുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.