Friday, April 25, 2025
spot_imgspot_img
HomeNRIGulfലോകമെങ്ങുമുള്ള വനിതകളെ ആവേശഭരിതരാക്കിയ ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ” ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്‌റ്റ് 2023...

ലോകമെങ്ങുമുള്ള വനിതകളെ ആവേശഭരിതരാക്കിയ ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ” ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്‌റ്റ് 2023 “ന് സമാപനം

ദുബായ്: ലോകമെങ്ങുമുള്ള വനിതകളുടെ സൗന്ദരൃസങ്കല്പങ്ങൾക്ക് ചാരുതയേകിയ ബ്യൂട്ടി ആന്റ് വെൽനസ് ഇൻഡസ്‌ട്രിയുടെ ലാൻഡ്‌സ്‌കേപ്പിനെ പുനർനിർവചിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വ്യാപാര മേളക്ക് സമാപനം.ഒക്‌ടോബർ 30 മുതൽ നവംബർ 1 വരെയായിരുന്നു മേള നടന്നത്.

57 രാജ്യങ്ങളിൽ നിന്നുള്ള 1750 പ്രദർശകരുടെ ആകർഷകമായ അസംബ്ലി, 15 ഹാളുകളിലായി വ്യാപിച്ചുകിടന്നിരുന്നു. മുൻ ഷോകളെക്കാളും വിസ്മയിപ്പിക്കുന്ന 20 ശതമാനത്തിലധികം സ്റ്റാളുകൾ ക്രമീകരിച്ചിരുന്നു.

പുതിയ ഉൽപ്പന്നങ്ങളും പുതുമകളും ട്രെൻഡുകളും സേവനങ്ങളും അവതരിപ്പിച്ചിരുന്നത് മേളയെ ജനപ്രിയമാക്കി.
പ്രാദേശിക, അന്തർദേശീയ എക്സിബിറ്റർമാർ 50000-ത്തിലധികം വ്യവസായ പങ്കാളിത്വമുള്ളവർക്ക് ഇടപെഴുകാനുള്ള അവസരങ്ങളായിരുന്നു സന്ദർശകർക്ക് ലഭിച്ചത്.

ബ്യൂട്ടി ആന്റ് വെൽനസ് വ്യവസായത്തിനായുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര വ്യാപാര മേളയായത്തിനൽ നിരവധി സെഷനുകൾ ഉണ്ടായിരുന്നു. പ്രധാനമായും മാർക്കറ്റ് ഇന്റലിജൻസ്, പ്രാദേശിക, ആഗോള തലങ്ങളിൽ സൗന്ദര്യ മേഖലയെ പുനർനിർമ്മിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന ആവേശകരമായ സെഷനുകൾ ആയിരുന്നു മിക്കവയും.

ജനപ്രിയ ഫീച്ചറുകളിൽ , ആഗോള ട്രെൻഡുകൾ, ബ്യൂട്ടി-ടെക് വികസനങ്ങൾ, സുസ്ഥിര സമ്പ്രദായങ്ങൾ, സൗന്ദര്യവർദ്ധക നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിടുന്നതിനുള്ള സെഷനുകളിൽ ഉയർന്ന പ്രൊഫൈൽ വ്യവസായ പ്രമുഖർ പങ്കെടുത്തിരുന്നു.

ബ്യൂട്ടി ടെക് മറ്റൊരു പ്രധാന സവിശേഷതയാണ്, അത് ഈ സെക്ടറിന്റെ ഭാവി വികസനങ്ങളാണ് വിളിച്ചോതുന്നത്.പുത്തൻ സൗന്ദരൃസങ്കല്പങ്ങളിലേക്ക് വനിതകളെ അണിയിച്ചൊരുക്കാൻ മേളക്ക് കഴിഞ്ഞുവെന്ന് തന്നെ പറയാം

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments