കൊച്ചി: ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ലഹരി വില്പന നടത്തുന്ന യുവതി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.
കൊല്ലം ഓച്ചിറ വലിയകുളങ്ങര സജനഭവനില്‍ റിജോ (41), കോട്ടയം കുറുവിലങ്ങാട് കരുമ്ബത്ത് വീട്ടില്‍ ഡിനോ ബാബു (32), കണ്ണൂര്‍ ധര്‍മ്മടം സ്വദേശി മൃദുല (38) എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.
കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയത്.ഇവരില്‍ നിന്ന് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് വലിയ സാമ്ബത്തിക ശേഷിയുള്ള ഇടപടുകാരെ കണ്ടെത്തിയാണ് സംഘം മയക്കുമരുന്ന് വിറ്റിരുന്നത്.
ഒന്നിച്ച് വാങ്ങി ശേഖരിക്കുന്ന മയക്കുമരുന്ന് ഓരോ ഇടപാടുകാര്‍ക്കും അപ്പപ്പോള്‍ തൂക്കി വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.ഇതിനായി ഇലക്‌ട്രോണിക്ക് ഡിജിറ്റല്‍ വെയിങ് മെഷീനും സംഘം കയ്യില്‍ കരുതിയിരുന്നു. മൃദുലയെ മുന്നില്‍ നിര്‍ത്തിയാണ് റിജോയും ഡിനോ ബാബുവും മയക്കുമരുന്ന് കൊണ്ടുവരികയും വില്‍ക്കുകയും ചെയ്തിരുന്നത്. സ്ത്രീ കൂടെയുണ്ടെങ്കില്‍ പൊലീസ് സംശയിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും തലശേരി സ്വദേശി മൃദുലയെ കൂടെ കൂട്ടിയത്.