ബംഗളൂരു: മലപ്പുറത്ത് നിന്ന് പുറപ്പെട്ട കെഎസ്‌ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ് കർണാടകത്തില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു.Driver dies in KSRTC bus accident in Karnataka
തിരൂർ സ്വദേശിയായ പാക്കര ഹബീബാണ് മരിച്ചത്. ബസിലുണ്ടായിരുന്ന മറ്റ് യാത്രികർ സുരക്ഷിതരാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പുറം ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലർച്ചെ നാല് മണിയോടെ നഞ്ചൻകോടിന് സമീപം മധുരയില്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ഹബീബ് സീറ്റില്‍ നിന്ന് ബസിനുള്ളിലേക്ക് തെറിച്ച് വീണാണ് മരണം സംഭവിച്ചത്. വീഴ്ചയില്‍ ഹബീബിന്റെ തലയ്ക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു.