Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsഞാൻ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല… അവര് തന്നു… ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യുവാവ്, ഒടുവിൽ

ഞാൻ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല… അവര് തന്നു… ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യുവാവ്, ഒടുവിൽ

രാജ്യത്ത് സ്ത്രീധനത്തിനെതിരെ നിയമങ്ങളുണ്ടെങ്കിലും ഇന്നും അത് പാലിക്കാത്ത പലരും നമുക്കിടയിൽ തന്നെ ഉണ്ട്. അടുത്തകാലത്തായി സ്ത്രീധനത്തെ ചൊല്ലിയുള്ള നിരവധി കൊലപാതകങ്ങള്‍ക്കും നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അതിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്.

താൻ ആവശ്യപ്പെടാതെ തന്നെ സ്ത്രീധനം നൽകിയതിന് ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകുകയാണ് ഒരു യുവാവ്. എന്നാൽ സ്ത്രീധനം നൽകി എന്ന് തെളിയിക്കാൻ കഴിയാതെ വന്നതോടെ ഇയാളുടെ ഹർജി കോടതി തള്ളി.

താൻ ആവശ്യപ്പെടാതെ തനിക്ക് സ്ത്രീധനം നൽകിയതിന് ഭാര്യയുടെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ ആണ് കുമാർ എന്ന യുവാവ് പരാതിയുമായി കോടതിയിലെത്തിയത്. ഭാര്യ വീട്ടുകാർക്കെതിരെ എഫ്ഐആർ എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കുമാറിന്‍റെ അപേക്ഷ 2022 ജൂലൈയിൽ മജിസ്റ്റീരിയൽ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിന് എതിരെയുള്ള റിവിഷൻ ഹർജിയിലാണ് ഇപ്പോൾ അഡീഷണൽ സെഷൻ ജഡ്ജി നവജീത് ബുദ്ധിരാജ വിധി പറഞ്ഞത്. സ്ത്രീധനം ആവശ്യപ്പെടാതെയാണ് നൽകിയതെന്ന് തെളിയിക്കുന്നതിന് പരാതിക്കാരന് കഴിയാതെ വന്നതോടെയാണ് കോടതി ഇയാളുടെ ഹർജി വീണ്ടും തള്ളിയത്.

അതേസമയം ഒക്‌ടോബർ 5 -ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം , ഐപിസിയുടെ 498 എ പ്രകാരം പരാതിക്കാരന്‍റെ ഭാര്യ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജഡ്ജി ബുദ്ധിരാജ ചൂണ്ടിക്കാട്ടി. എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ ഭാര്യ വീട്ടുകാർ, തങ്ങൾ കുമാറിന് അയാൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ത്രീധനം നൽകിയെന്ന് വ്യക്തമായി സമ്മതിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ താൻ ഒരിക്കലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന കുമാറിന്‍റെ വാദം അടിസ്ഥാനരഹിതമാണെന്നും ഇത് കോടതിയെ കബളിപ്പിക്കാനുള്ള ശ്രമമായാണ് കരുതുന്നതെന്നും കോടതി വിലയിരുത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments