നാഗ്പൂരിൽ ചായ ചോദിച്ചിട്ട് കിട്ടാതെ ഡോക്ടർ ശസ്ത്രക്രിയ നിർത്തി ഇറങ്ങി പോയി. സ്ത്രീകൾക്കുള്ള വന്ധ്യംകരണ ശസ്ത്രക്രിയ പകുതിയില്‍ നിർത്തി ക്ഷുഭിതനായ ഡോക്ടർ ഇറങ്ങി പോവുക ആയിരുന്നു.
നാഗ്പൂരിലെ മൗദ തഹസില്‍ പ്രാദേശിക ആശുപത്രിയില്‍ നവംബര്‍ മൂന്നിനാണ് സംഭവം. തേജ്രംഗ് ഭലവി എന്ന ഡോക്ടറാണ് ശസ്ത്രക്രിയ പാതിവഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയത്.
എട്ട് സ്ത്രീകള്‍ക്കാണ് സംഭവം നടക്കുന്ന ദിവസം പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഇതില്‍ നാല് സ്ത്രീകളുടെ ശസ്ത്രക്രിയ നടത്തി മറ്റ് സ്ത്രീകള്‍ക്ക് അനസ്തേഷ്യ നല്‍കുകയും ചെയ്തു. ശേഷം ആശുപത്രി ജീവനക്കാരോട് തേജ്രംഗ് ഒരു കപ്പ് ചായ ആവശ്യപ്പെട്ടു. എന്നാല്‍, ജീവനക്കാര്‍ ചായ നല്‍കിയില്ല. രോക്ഷാകുലനായ ഡോക്ടര്‍ ഉടൻ തന്നെ ഓപ്പറേഷൻ തീയേറ്ററില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിച്ചു.
തുടര്‍ന്ന് അനസ്തേഷ്യ നല്‍കിയ സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്താനായി ഇവര്‍ മറ്റൊരു ഡോക്ടറെ അയയ്‌ക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്