തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസർ വിവാഹ വാഗ്ദാനം നല്‍കി ഒരു മാസത്തോളം പീഡിപ്പിച്ചതായി പരാതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നല്‍കിയത്.
തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ ലോഡ്ജില്‍ വെച്ച് ആയിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ മാസമാണ് പീഡനം നടന്നത്. ഒരു മാസത്തോളം ലോഡ്ജില്‍ താമസിപ്പിച്ചായിരുന്നു പീഡനം. ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും പരാതിയിലുണ്ട്. പൊലീസുകാരനെ യുവതി സമൂഹ മാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. അവിവാഹിതനാണെന്ന് പരിചയപ്പെടുത്തിയെങ്കിലും ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും യുവതി പറയുന്നു. പൊലീസിൻ്റെ അന്വേഷണത്തില്‍ മറ്റൊരു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.