കൊച്ചി: ഗോവയില്‍ വെച്ച് കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് ഡി.എൻ.എ പരിശോധനയിലൂടെ കൊച്ചി സ്വദേശി ജെഫ് ജോണ്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. 2021 നവംബറിൽ കാണാതായ ജെഫ് ജോൺ ഗോവയിൽ ആ മാസംതന്നെ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.dna results proves that the body found two years ago from goa
കേസിൽ കോട്ടയം വെള്ളൂർ മേവെള്ളൂർ പെരുംതിട്ട കല്ലുവേലിൽ വീട്ടിൽ അനിൽ ചാക്കോ (28), വയനാട് വൈത്തിരി പരരിക്കുന്ന് മുട്ടിൽ നോർത്ത് ടി വി വിഷ്ണു (25), വെള്ളൂർ കല്ലുവേലിൽ വീട്ടിൽ സ്റ്റെഫിൻ തോമസ് (24), സുൽത്താൻ ബത്തേരി സ്വദേശി താഴമുണ്ട മണിക്കുന്ന് മുത്തപ്പൻ (27), താഴമുണ്ട കേശവൻ (21) എന്നിവർ അറസ്റ്റിലായിരുന്നു. ലഹരി, സാമ്പത്തിക ഇടപാട് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയത്.
ജെഫിനെ കാണാതായി രണ്ടുവര്‍ഷത്തിനു ശേഷമാണ് അന്വേഷണത്തിലൂടെ പൊലീസ് പ്രതികളെ പിടികൂടിയത്. രണ്ടുവര്‍ഷം മുമ്പ് ഗോവയിലെ ബീച്ചിന് സമീപത്തെ കുന്നില്‍നിന്ന് കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഡിഎന്‍എ സാമ്പിളുകളും ഫോട്ടോഗ്രാഫുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സൂക്ഷിച്ചശേഷം മൃതദേഹം സംസ്‌കരിച്ചു.