Friday, November 8, 2024
spot_imgspot_img
HomeNewsKerala Newsലോറിക്കുള്ളിലെ മൃതദേഹം അര്‍ജുന്റേത് തന്നെ; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം; മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്കു കൈമാറും

ലോറിക്കുള്ളിലെ മൃതദേഹം അര്‍ജുന്റേത് തന്നെ; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം; മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്കു കൈമാറും

ഷിരൂർ : ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യം ഡിഎൻഎ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്.

ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ  അറിയിച്ചു.

കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന  ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്.

കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.

മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments