ഈ അടുത്തായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അശ്വിന്‍ ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്. ഇരുവരുടെയും കല്യാണ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.diya was stuck the starlet responded in response
എന്നാൽ ഇപ്പോഴിതാ താരത്തിന് വലിയ വിമർശനങ്ങളാണ് തേടിയെത്തുന്നത്. ദിയ കൃഷ്ണയുടെ ബിസിനസ് സംരഭമായ ഓൺലൈൻ സ്റ്റോറിനു എതിരെയാണ് പരാതികളും വിമർശനവും ഉണ്ടായത്.
ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നിന്നും ഉണ്ടായ ദുരനുഭവം പങ്കിട്ട് എത്തിയിരിക്കുകയാണ് മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് കുടുംബാംഗം. ഉപ്പും മുകളും ലൈറ്റ് ഫാമിലി വ്ലോഗേഴ്സാണ്. ചാനലിന്റെ ഉടമയായ സംഗീത അനിൽകുമാറാണ് ദിയ കൃഷ്ണയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും ആഭരണം വാങ്ങിയപ്പോഴുള്ള ദുരനുഭവം കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
മാലയും രണ്ട് കമ്മലുമാണ് വാങ്ങിയതെന്നും എന്നാൽ കവർ തുറന്ന് നോക്കിയപ്പോൾ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറിൽ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നും സംഗീത പറയുന്നു. കല്ലുകൾ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാൻ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഓ ബൈ ഓസി ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും സംഗീത പറയുന്നു.
മെസേജ് അയച്ച് പരാതി പറഞ്ഞപ്പോൾ പാർസൽ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണ് ചെയ്തതെന്നും സംഗീത പറഞ്ഞു. സംഗീതയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം എത്തി. ഓ ബൈ ഓസിയിൽ നിന്നും ആഭരണങ്ങൾ വാങ്ങിയപ്പോഴുള്ള അനുഭവങ്ങളാണ് ഏറെയും പേർ പങ്കുവെച്ചത്.
അതേസമയം ഇപ്പോഴിതാ സംഗീതയുടെ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ദിയ. പരാതികൾ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കൾ എക്സ്ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിർബന്ധമാണെന്നാണ് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്.
അതേസമയം സംഗീതയുടെ റെന്റൽ ആഭരണങ്ങളുടെ ഷോപ്പിൽ നിന്നും ആഭരണങ്ങൾ വാങ്ങിയപ്പോഴുള്ള ദുരനുഭവം ഒരു സ്ത്രീ പങ്കിട്ടതിന്റെ സ്ക്രീൻ ഷോട്ടും ദിയ പങ്കിട്ടു.
ഫാൻസി ആഭരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് പരാതിക്കാരിയായ യുട്യൂബർ സംഗീത. ഒരു വ്യക്തിയേയും തരംതാഴ്ത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഈ സ്ത്രീക്ക് നിങ്ങളെ കുറ്റപ്പെടുത്താൻ അവകാശമില്ല. കാരണം ആദ്യം അവർ അവരുടെ ബിസിനസിൽ തികഞ്ഞവളും ആത്മാർത്ഥതയുള്ള വ്യക്തിയുമായിരിക്കണം.
ഇവരുടെ ഷോപ്പിൽ നിന്നും ഒരിക്കൽ ഞാൻ ഒരു നെക്ക് പീസ് വാടകയ്‌ക്ക് വാങ്ങിയ ശേഷം ഉപയോഗിച്ച് ഞാൻ കൃത്യമായി പാക്ക് ചെയ്ത് തിരികെ അയച്ചു. എന്നാൽ ഉൽപ്പന്നം അവിടെ എത്തിയപ്പോൾ ആ ഫ്രോഡ് ലേഡി എന്നെ വിളിച്ച് നെക്ക് പീസ് പൊട്ടിയെന്നും നിങ്ങളുടെ അഡ്വാൻസ് തുക ഞങ്ങൾക്ക് തിരികെ നൽകാനാവില്ലെന്നും പറഞ്ഞു. പണം സമ്പാദിക്കാൻ അവർ എന്തും ചെയ്യാം.
നിങ്ങൾ മുന്നോട്ട് തന്നെ പോകൂ… ഇത്തരം വഞ്ചനാപരമായ ആളുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സ്നേഹവും പിന്തുണയും എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റും ദിയയും തമ്മിലുള്ള വിഷയം ശ്രദ്ധയിൽപ്പെട്ട് ഒരു സ്ത്രീ ദിയയ്ക്ക് അയച്ച മെസേജ്.
റോങ്ങ് വീഡിയോകൾ എടുത്ത് അതിനോട് പ്രതികരിക്കുക എന്നത് ചില യൂട്യൂബർമാർക്ക് ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഏക മാർഗമാണ് എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റിന്റെ പരാതിയെ തുടർന്ന് തനിക്കെതിരെ റിയാക്ഷൻ വീഡിയോ പങ്കുവെച്ചവർക്ക് ദിയ നൽകിയ മറുപടി.