ഈ അടുത്തായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അശ്വിന്‍ ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്. ഇരുവരുടെയും കല്യാണ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഇതിനിടെ ദിയ കൃഷ്ണ കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവച്ചിരുന്നു. താനും അശ്വിനുമുള്ളൊരു സെല്‍ഫിയായിരുന്നു ദിയ പങ്കുവച്ചത്. ഫോട്ടോയില്‍ ദിയ അശ്വിനെ പ്രണയാര്‍ദ്രമായി നോക്കി നില്‍ക്കുന്നത് കാണാം. ഈ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. എന്നാല്‍ വൈറലാകുന്നതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്. ചിത്രം കണ്ട പലരും ചോദിക്കുന്നത് ദിയ കൃഷ്ണ ഗര്‍ഭിണിയാണോ എന്നാണ്.
കാരണം ദിയ ചിത്രത്തില്‍ ധരിച്ചിരിക്കുന്നത് ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന വസ്ത്രമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ വയര്‍ ചാടിയതായി കാണാം. അതാണ് സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്ക് കാരണമായത്.
അതേസമയം ദിയ ഒരു കമന്റിന് മറുപടി നല്‍കിയതും ശ്രദ്ധ നേടുകയാണ്. ഓസി ഗര്‍ഭിണിയാണോ? എന്നായിരുന്നു കമന്റ്. പിന്നാലെ താരം മറുപടിയുമായി എത്തുകയായിരുന്നു. അതെ, 14 മാസമായി ഗര്‍ഭിണിയാണ് എന്നായിരുന്നു ദിയയുടെ മറുപടി. നിരവധി പേരാണ് താരത്തിന്റെ മറുപടിയ്ക്ക് കയ്യടികളുമായി എത്തിയിരിക്കുന്നത്.