ഈ മാസം തുടക്കം ആയിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അശ്വിന്‍ ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം ഇരുവരും ബാലിയിലേക്ക് ഹണിമൂണ്‍ യാത്ര പോയിരുന്നു. ഇരുവര്‍ക്കുമൊപ്പം കൃഷ്ണ കുമാറും കുടുംബവും ഉണ്ടായിരുന്നു. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.diya and aswin love story news
ഇതിനിടെ ഇപ്പോഴിതാ ദിയയുടേയും അശ്വിന്റേയും കല്യാണത്തില്‍ നിന്നുള്ളൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കല്യാണത്തിന് മുന്നോടിയായി നടന്ന സംഗീതില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പൊ ട്രെൻഡിങ് ആകുന്നത്.. വീഡിയോയില്‍ അശ്വിനുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയ.

‘എന്റെ വീട്ടിലെ എല്ലാവരും വളരെ ചൂസിയായ ആളുകളാണ്. പക്ഷേ ഞാന്‍ അങ്ങനെയല്ല. എന്റെ പങ്കാളി എപ്പോഴും എന്നോട് വിശ്വസ്തത കാണിക്കണം എന്നതായിരുന്നു എന്റെ ആവശ്യം. എന്നേക്കാള്‍ ഉയരമുണ്ടാകണമെന്നും എനിക്കുള്ള നല്ല ഗുണങ്ങള്‍ എന്റെ പങ്കാളിക്കുമുണ്ടാകണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ വളരേയധികം സത്യസന്ധയാണ്. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് തുറന്ന് പറയും. അത് ഞാന്‍ എന്റെ പങ്കാളിയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു” എന്നാണ് വീഡിയോയില്‍ ദിയ പറയുന്നത്.
”അശ്വിനും അങ്ങനെ തന്നെയാണ്. ഇതുപോലൊരു പങ്കാളിയെ എനിക്ക് ഇതിന് മുമ്പ് ലഭിച്ചിട്ടില്ല. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അശ്വിന്‍ എന്റെ മുഖത്തു നോക്കി തന്നെ പറയും. പിന്നീട് ഞങ്ങള്‍ അക്കാര്യത്തില്‍ വഴക്ക് കൂടും. അശ്വിന്‍ തന്നെ ആ വഴക്ക് അവസാനിപ്പിക്കും. അതോടെ ആ പ്രശ്നം തീരും. എനിക്കെന്താണോ വേണ്ടത് അത് ഞാന്‍ അശ്വിനില്‍ കണ്ടു. ‘എന്നെ ഒന്ന് പ്രേമിക്കാന്‍ പറ്റോ?’ എന്ന് ഞാന്‍ അശ്വിനോട് ചോദിച്ചു. യെസ് പറഞ്ഞ അശ്വിന്‍ എന്നെ സ്നേഹിക്കാന്‍ തുടങ്ങി” എന്നാണ് വിഡിയോയിൽ ദിയ പറയുന്നത്.