കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹ വിശേഷങ്ങള്‍ ആണ് നാടെങ്ങും. ഇരുവരുടെയും ആദ്യ ജീവിതം പരാജയമായതോടെയാണ് വീണ്ടും വിവാഹം കഴിച്ചത്. രണ്ടു മക്കളുടെ അമ്മ കൂടിയായ ദിവ്യയുടെ മേക്കോവർ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായിരുന്നു. ഒരു മകനും മകളും ആണ് ദിവ്യക്ക്. ഇപ്പോഴിതാ താരത്തിന്റെ വിവാഹവാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. divya sreedhar life
തൻറെ ആദ്യ വിവാഹം18 ആം വയസിൽ ആയിരുന്നു , 32 ആയപ്പോഴേക്കും ഡിവേഴ്സായി. തന്റെ മക്കളെ ഉപേക്ഷിച്ചു പോകാൻ ആകാത്തതുകൊണ്ടുതന്നെ മക്കൾക്ക് വേണ്ടിയാണു താൻ ജീവിച്ചത് ദിവ്യ ശ്രീധർ പറയുന്നു.
തനിക്ക് വലിയ രീതിയിലുള്ള വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. ചെറിയ പ്രായത്തിൽ പക്വത എത്തും മുൻപേ വിവാഹം നടക്കുന്നു. അതും നിയമപരമായി അല്ലാതെയുള്ള വിവാഹവും പിന്നാലെ മകൾക്ക് ജന്മം നൽകി.
താൻ ഇഷ്ടപെട്ട ആളോട് ഒപ്പം ജീവിതം സ്വപ്നം കണ്ടുചെന്ന ദിവ്യക്ക് പക്ഷെ സ്വപ്നങ്ങൾ അല്ല യാഥാർഥ്യം എന്ന് തിരിച്ചറിയേണ്ടി വരുന്നു. പിന്നീട് കണ്ണൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും ആരുടേയും പിന്തുണ ഇല്ലാതെ ജീവിതം സിറ്റിയിലേക്ക് പറിച്ചു നടന്നു. തനിക്ക് ആ ജീവിതത്തിൽ നിന്നും രണ്ടുമക്കകളെ അല്ലാതെ ഒന്നും തന്നെ നേടാൻ ആകില്ലെന്ന് മനസിലാക്കിയ ദിവ്യ കുറേക്കാലം ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്തു.
കൂടാതെ ദിവ്യ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തുകൊണ്ട് മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതിനിടയിൽ ഷോർട്ട് ഫിലിമുകളും റീൽസ് വീഡിയോസും ഒക്കെയായി അവർ ജീവിതം മുൻപോട്ട് പോയ്കൊണ്ടേയിരുന്നു. എന്നാൽ ഇതിന്റെ ഇടയിൽ മനസിന് ഏറ്റ മുറിവുകൾ ഉണക്കാൻ അവർ മൊട്ടവേഷൻ ക്‌ളാസുകളും അറ്റൻഡ് ചെയ്തിരുന്നു.
ദിവ്യയെ അടുത്തറിയുന്നത് കൊണ്ടാകണം ക്രിസ് വേണുഗോപാൽ എന്ന അതുല്യ നടൻ ഡബ്ബിങ് ആർട്ടിസ്റ്റ് , അഡ്വക്കേറ്റ് അങ്ങനെ സമൂഹത്തിൽ തന്റേതായ സ്ഥാനം അലങ്കരിക്കുന്ന ഒരു കലാകാരന്റെ വിവാഹ ആലോചന നാൽപ്പതാം വയസ്സിൽ അദ്ദേഹത്തിന്റെ സഹോദരി ദിവ്യയിലേക്ക് എത്തിച്ചത്.