Tuesday, July 8, 2025
spot_imgspot_img
HomeNewsപ്രകൃതി ദുരന്തത്തിലകപ്പെട്ടവർക്ക് പിന്തുണയും സഹായവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

പ്രകൃതി ദുരന്തത്തിലകപ്പെട്ടവർക്ക് പിന്തുണയും സഹായവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

ബിർമിംഗ്ഹാം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉൾപ്പടെ ഉണ്ടായ ഉരുൾപൊട്ടലുകളിലും പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ആദരാഞ്ജലികൾ അർപ്പിച്ചു.Diocese of Great Britain Syro-Malabar with a helping hand for those in need

ദുരന്തത്തിലകപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനമറിയിക്കുന്നതായും അവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനും, പുനഃരധിവാസത്തിനും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

രൂപതയുടെ എല്ലാ ഇടവക/ മിഷൻ/ പ്രൊപ്പോസ്ഡ് മിഷൻ തലങ്ങളിലും ഇതിനായി പ്രത്യേക ധനസമാഹരണം നടത്തണമെന്നും, ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബ അംഗങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥനകൾ നടത്തണമെന്നും മാർ സ്രാമ്പിക്കൽ പ്രത്യേക സർക്കുലറിലൂടെ രൂപതയിലെ മുഴുവൻ വിശ്വാസികളോടും അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments