സെന്‍റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. 14ാം റൗണ്ട് പോരാട്ടത്തിലാണ് ഏഴര പോയിന്റെന്ന വിജയ സംഖ്യ ഗുകേഷ് തൊട്ടത്.
ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസിൽ നേടിയെന്ന കൗതുകയും ഈ വിജയത്തിനൊപ്പമുണ്ട്. ആനന്ദിനു ശേഷം നിന്ന് വിശ്വവിജയി ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്‍റുമായി ഒപ്പത്തിനൊപ്പമായിരുന്നു. മത്സരം സമനിലയിൽ പിരിഞ്ഞാൽ വെള്ളിയാഴ്ച ടൈബ്രേക്കറിൽ ജേതാവിനെ കണ്ടെത്തേണ്ടി വരുമായിരുന്നു. എന്നാൽ അവസാന മത്സരത്തിൽ തന്നെ ഗുകേഷ് അതുല്യ വിജയം കയ്യിലൊതുക്കു. അവസാന മത്സരത്തിന് മുമ്പ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയിരുന്നത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു.