Saturday, May 17, 2025
spot_imgspot_img
HomeCinemaപ്ലസ് ‌ടുവിന് മീനൂട്ടി പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്നം നേരിട്ടത്; എനിക്ക് അവളോട് ബഹുമാനവും അഭിമാനവും...

പ്ലസ് ‌ടുവിന് മീനൂട്ടി പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്നം നേരിട്ടത്; എനിക്ക് അവളോട് ബഹുമാനവും അഭിമാനവും തോന്നിയിരുന്നു; ദിലീപ്

ഇടവേളയ്ക്കും വിവാദങ്ങൾക്കുമെല്ലാം ശേഷം ദിലീപ് വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. മിനിസ്‌ക്രീനിൽ താരം സജീവമാണ്. ദിലീപിന്റെ കുടുംബ വിശേഷങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ഭാര്യ കാവ്യക്കും മക്കൾക്കുമൊപ്പം പൊതുവേദികളിലെത്തുന്ന ദിലീപിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ആദ്യ വിവാഹബന്ധത്തിലെ മകൾ മീനാക്ഷിയും ഇന്ന് സോഷ്യൽമീഡിയയിലെ താരമാണ്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ഒരു സിനിമാ തരത്തിന് ലഭിക്കുന്ന ജനശ്ര​ദ്ധ മീനാക്ഷിക്കും ലഭിക്കുന്നു. അഭിമുഖങ്ങളിലെല്ലാം മീനാക്ഷിയെക്കുറിച്ച് ദിലീപ് വാചാലനാവാറുണ്ട്.

ഇപ്പോഴിതാ മകളെക്കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍ ദിലീപ്. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്.

എനിക്കവളോടുള്ള ബഹുമാനമെന്തെന്നാല്‍ ആ സമയത്താണ് അവള്‍ നല്ല മാര്‍ക്കോടെ പാസായത്. ഒരു വര്‍ഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്‌സ് ചെയ്ത് അവള്‍ എന്‍ട്രന്‍സ് പാസായി. അവള്‍ക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.

കുഴപ്പമില്ല, പോയി നോക്കെന്ന് ഞാന്‍ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാന്‍ തുടങ്ങി. ഒരിക്കല്‍ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവള്‍ സര്‍ജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോള്‍ അഭിമാനമാണ്. എന്റെ മകള്‍ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കള്‍. നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

മകളോട് സുഹൃത്തെന്ന പോലെയാണ് പെരുമാറാറെന്നും ദിലീപ് വ്യക്തമാക്കി. മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും എന്റെ സുഹൃത്താണ്. അച്ഛാ, അതെനിക്ക് ചെയ്ത് തന്നില്ലെങ്കില്‍ അയാം നോട്ട് യുവര്‍ ഫ്രണ്ട് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് പേരും നല്ല ഹ്യൂമര്‍സെന്‍സുള്ളവരാണ്. ഒരാള്‍ ഇത്തിരി സൈലന്റാണ്. മറ്റെയാള്‍ വയലന്റാണെന്നും ദിലീപ് ചിരിച്ച് കൊണ്ട് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments