മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ ആരാധകരാണ്.

കാവ്യയെയും ദിലീപിനെയും സംബന്ധിച്ച എന്ത് വാർത്തകളും ആരാധകർക്ക് ആഘോഷമാണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ ഒരു മാസ്സ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബാന്ദ്ര എന്ന പേരില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം നവംബർ പത്തിന് റിലീസ് ചെയ്യും. പാൻ ഇന്ത്യൻ താര സുന്ദരി തമന്ന ഭാട്ടിയ നായികയായിട്ടെത്തുന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്.
ഇപ്പോളിതാ ദിലീപിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
മീനാക്ഷി എംബിബിഎസ് കഴിയാറായി, ഇനിയൊരു ഹോസ്പിറ്റൽ കേരളത്തിൽ മകൾക്കായി ഇട്ടുകൊടുക്കാൻ പ്ലാനുണ്ടോ എന്നായിരുന്നു ദിലീപിനോട് മാധ്യമപ്രവർത്തകരുടെ ചോദ്യം. ഏയ് ഞാൻ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉണ്ട് എന്നായിരുന്നു നടന്റെ മറുപടി.

ഇപ്പോഴാണ് മഹാലക്ഷ്മി എന്റെ സിനിമകൾ കാണുന്നത്. അച്ഛൻ നടൻ ആണ് അമ്മ നടിയാണ് എന്നൊക്കെ ഇപ്പോഴാണ് അവൾ മനസിലാക്കുന്നത്. മായാമോഹിനി ഒക്കെ കണ്ടിട്ട് കമന്റ് പറയുന്നുണ്ടായിരുന്നു. അച്ഛൻ ഇതെന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്നായിരുന്നു അവളുടെ ചോദ്യം, ദിലീപ് പറഞ്ഞു. മറ്റൊരു അഭിമുഖത്തിലും ദിലീപ് മക്കളെ കുറിച്ച് വാചാനലാവുകയുണ്ടായി. മക്കളെ ഇന്നതായി കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.