മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ ആരാധകരാണ്. കാവ്യയെയും ദിലീപിനെയും സംബന്ധിച്ച എന്ത് വാർത്തകളും ആരാധകർക്ക് ആഘോഷമാണ്. മലയാള സിനിമയിലെ മികച്ച താരജോഡികളായിരുന്നു ഇരുവരും.

ഒരു കാലത്ത് റണ്‍വേ, ചെസ്, ഡോണ്‍ പോലുള്ള മാസ് സിനിമകളും കുടുംബചിത്രങ്ങള്‍ക്കൊപ്പം ദിലീപ് ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത്തരമൊരു സിനിമ ദിലീപില്‍ നിന്നും വന്നിട്ടില്ല.
അതുകൊണ്ട് തന്നെ ബാന്ദ്ര സിനിമയുടെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ത്രില്ലിലാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന സിനിമ കൂടിയാണ് ബാന്ദ്ര. ഇപ്പോള്‍ ഇതിന്റെ പ്രൊമോഷന്‍ പരിപാടികളിലാണ് താരം.
ഇതിന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ മക്കളെ കുറിച്ച് ദിലീപും, ചെന്നൈയിലേയ്ക്ക് പോയ ശേഷം ദിലീപിനുണ്ടായ മാറ്റത്തെ കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപിയും പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മക്കളെ ഇന്നതായി കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിലീപ്.
‘എനിക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലല്ലോ, അവര്‍ക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ട്. പക്ഷെ രണ്ടു പേരും നമ്മളെ മനസിലാക്കുന്ന കുട്ടികളാണ്. ദൈവം അനുഗ്രഹിച്ച് പറഞ്ഞാല്‍ മനസിലാകുന്നവരാണ്. ഒരു കാര്യത്തിലും അവരെ ഞാൻ പ്രഷര്‍ ചെയ്യാന്‍ സാധിക്കില്ല.
അവരുടെ ജീവിതം അവരാണ് തീരുമാനിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ പല തോന്നിവാസങ്ങളും കാണിച്ചു വന്നതുകൊണ്ട് അവരെ ഉപദേശിക്കാനുള്ള വോയ്‌സം ഇല്ല. അവര്‍ എന്ത് തീരുമാനിക്കുന്നോ, അതിനൊപ്പം നമ്മളുണ്ട്’ എന്ന് ദിലീപ് പറഞ്ഞു.