നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. പല ആയൂര്‍വേദ മരുന്നുകളിലും ഞാവല്‍പ്പഴം ഒരു പ്രധാന ചേരുവയാണ്. പ്രമേഹ രോഗത്തിന് ഞാവല്‍പഴത്തേക്കാള്‍ വലിയ ഒരു മരുന്നില്ലെന്ന് പറയാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഉത്തമമാണ് ഞാവല്‍പഴം.നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്.
അവശ്യ പോഷകങ്ങളും ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയ ജാമുൻ മതിയായ അളവിൽ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ആന്തോസയാനിനുകൾ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ ഞാവൽപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസും വീക്കവും കുറയ്ക്കുന്നതിലും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
പ്രമേഹ രോഗികള്‍ക്ക്
ഞാവല്‍ക്കുരു പൊതുവേ പ്രമേഹത്തിന് മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് ഉണക്കിപ്പൊടിച്ച് അര ടീസ്പൂണ്‍ രാവിലെ വെറും വയറ്റില്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് പ്രമേഹത്തിന് നല്ല മരുന്നാണ്.ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്.
ഇതു പോലെ തന്നെ സ്റ്റാര്‍ച്ച് മധുരമായി രക്തത്തില്‍ പെട്ടെന്ന് ഗ്ലൂക്കോസ് അളവ് കൂടുന്നത് തടയാന്‍ ഈ ഫലത്തിന് കഴിയും. ഇത് പഴം തന്നെയായി കഴിയ്ക്കുന്നതും നല്ലതാണ്.
ചര്‍മരോഗ്യത്തിന്
ചര്‍മരോഗ്യത്തിന് മികച്ചതാണ് ഞാവല്‍പ്പഴം. ഇതിലെ ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ എയുമല്ലൊമാണ് ഈ ഗുണം നല്‍കുന്നത്. അയേണ്‍ സമ്പുഷ്ടമായ ഇത നിറം വര്‍ദ്ധിയ്ക്കാന്‍ നല്ലതാണ്. മുഖത്തെ ചുളിവുകള്‍, വരകള്‍ എന്നിവ മാറാന്‍ ഇതിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ സഹായിക്കും. ചര്‍മത്തിന്റെ തിളക്കത്തിന് ഇതേറെ നല്ലതാണ്

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് മികച്ചതാണ് ഞാവല്‍പ്പഴം. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍, ഡയറ്റെറി ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് പ്ലേക് രൂപീകരണം തടയുന്നു. ഇതിലെ പൊട്ടാസ്യം സ്‌ട്രോക്ക് തടയാനും ബിപി കുറയ്ക്കാനും ഹൃദയ പ്രശ്‌നങ്ങള്‍ തടയാനുമെല്ലാം ഏറെ നല്ലതാണ്.

കുടല്‍ ആരോഗ്യത്തിന്
കുടല്‍ ആരോഗ്യത്തിന് മികച്ചതാണ് ഞാവല്‍പ്പഴം. ഇതിന്റെ ഇല ചവച്ചരച്ച് കഴിയ്ക്കുന്നത് ദഹനത്തിന് നല്ലതാണ്. പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്ക് ഇത് നല്ല മരുന്നാണ്. മലബന്ധം മാറാന്‍, ദഹനക്കേടിന് പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് ഇത്. നാരുകള്‍ അടങ്ങിയ ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് മരുന്നാണ്. കലോറി കുറഞ്ഞ ഇത് തടി കുറയ്ക്കാനും ഏറെ നല്ലതാണ്.