ദിവ്യങ്ക തൃപതി ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതായായ നടിയാണ്. നിരവധി സീരിയലുകളിലും ടിവിഷോകളിലും എല്ലാം സജീവമായ ദിവ്യങ്കയ്ക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ കരിയറിന്റെ തുടക്ക കാലത്ത് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ദിവ്യാങ്ക മുൻപ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.
തന്റെ കരിയറിന്റെ തുടക്ക കാലത്ത് ചില വെല്ലുവിളികളും മോശം അനുഭവങ്ങളും നേരിട്ടിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. പലതരത്തിൽ പുതുമുഖങ്ങളെ മുതലെടുക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ടെന്നും തുടക്കത്തിൽ എല്ലാവർക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടാവുമെന്നും ദിവ്യാങ്ക പറയുന്നു.
‘എനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു കാലം ഉണ്ടായിരുന്നു. അന്ന് തനിക്ക് ഒരു ഷോയിലേയ്ക്ക് ഓഫർ വരുന്നത്. എന്നാൽ സംവിധായകനോടൊപ്പം സമയം ചെലവഴിക്കണമെന്നും ഇതിലൂടെ തനിക്ക് വലിയൊരു തുടക്കം ലഭിക്കുമെന്നും പറഞ്ഞു. കൂടാതെ പറഞ്ഞതിന് വഴങ്ങിയില്ലെങ്കിൽ പിന്നെ ഇവിടെ തുടരാൻ കഴിയില്ലെന്നും അവർ എന്നെ ഭീഷണിപ്പെടുത്തി’, നടി പറയുന്നു . എന്നാൽ ഇത്തരം ഭീഷണികൾ തന്റെ കരിയറിനെ ബാധിച്ചില്ലെന്നും തന്റെ കഴിവിൽ വിശ്വസിച്ചിരുന്നത് കൊണ്ട് ആ ഓഫർ തള്ളിക്കളയുകയായിരുന്നുവെന്നും ദിവ്യാങ്ക പറഞ്ഞു.