Monday, December 9, 2024
spot_imgspot_imgspot_img
HomeNewsIndiaദാന ചുഴലിക്കാറ്റ് കര തൊട്ടു; ബംഗാളിലും ഒഡീഷയിലും കനത്ത കാറ്റും മഴയും ; 16 ജില്ലകളിൽ...

ദാന ചുഴലിക്കാറ്റ് കര തൊട്ടു; ബംഗാളിലും ഒഡീഷയിലും കനത്ത കാറ്റും മഴയും ; 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്

കൊൽക്കത്ത: തീവ്രചുഴലിക്കാറ്റായി ദാന തീരം തൊട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 16 ജില്ലകള്‍ക്ക് മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ഒഡിഷ ഭരണകൂടം.

പശ്ചിമ ബംഗാള്‍, ഒഡിഷ തീരങ്ങളില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. ഭദ്രക്ക് ഉള്‍പ്പടെയുള്ള മേഖലകളില്‍ ശക്തമായ മഴയും തുടരുകയാണ്. ഇതുവരെ ആളപായമില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയിട്ടുണ്ട്. അതേ സമയം ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി. രാവിലെ പതിനൊന്നരയോടെ ദാന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. 120 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇരു സംസ്ഥാനങ്ങളിലുമായി ആറുലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments