Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsസജി ചെറിയാൻ മന്ത്രി അല്ലാതിരുന്നപ്പോള്‍ സത്യസന്ധമായ അന്വേഷണം നടന്നില്ല,ഭരണ ഘടനയെ തള്ളി പറഞ്ഞയാള്‍ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ...

സജി ചെറിയാൻ മന്ത്രി അല്ലാതിരുന്നപ്പോള്‍ സത്യസന്ധമായ അന്വേഷണം നടന്നില്ല,ഭരണ ഘടനയെ തള്ളി പറഞ്ഞയാള്‍ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനോ?;രാജി വയ്ക്കണമെന്ന ആവശ്യം ഉയരുന്നു,വിടുവായിത്തം വിളമ്പുന്ന സജി ചെറിയാന്‍റെ മന്ത്രിസ്ഥാനം വീണ്ടും തുലാസില്‍?

കൊച്ചി: മല്ലപ്പളളിയില്‍ ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. പ്രസംഗത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.demand for the resignation of minister Saji Cherian who rejected the governance structure

അതേസമയം മന്ത്രി സജി ചെറിയാന് രാജി വയ്ക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തുന്നത്. ഭരണ ഘടനയെ തള്ളി പറഞ്ഞെന്ന് ആരോപണമുള്ള മന്ത്രി എങ്ങനെ മന്ത്രിസഭയില്‍ തുടരുമെന്നാണ് ഉയരുന്ന ചോദ്യം. ഇത് തന്നെയാണ് സിപിഐയ്ക്കുമുള്ളതെന്നാണ് വിവരം.

മന്ത്രി അല്ലാതിരുന്നപ്പോള്‍ പോലും സത്യസന്ധമായ അന്വേഷണം നടന്നില്ല. ഈ സാഹചര്യത്തില്‍ മന്ത്രിയായിരിക്കുമ്പോള്‍ എങ്ങനെ പോലീസിന് ഈ കേസ് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്. അതിനാല്‍ രാജി വച്ച് അന്വേഷണത്തിന് വഴിയൊരുക്കണമെന്നാണ് ആവശ്യം.

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോ​ഗ്യനല്ലെന്നും സ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 2022 ൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസം​ഗം ഉണ്ടായത്. അന്ന് ഉയർന്നുവന്ന പ്രതിഷേധങ്ങളെ തുടർന്ന് സജി ചെറിയാൻ രാജിവെച്ചിരുന്നു. എന്നാൽ അതിനേക്കാൾ ഗുരുതരമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

പിന്‍വാതിലിലൂടെ സജി ചെറിയാനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈക്കോടതി വിധിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മന്ത്രിയായി ഇരുന്നുകൊണ്ട് സജി ചെറിയാന്‍ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇനിയും അന്വേഷണം പ്രഹസനമായി മാറും. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ തയ്യാറാകണമെന്നും വി.ഡി.സതീശൻ പറഞ്ഞു.

സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുമിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് നിർദേശം. സംസ്ഥാന പൊലീസ് അന്വേഷണം അപൂർണമാണ്. അത് ശരിയായ വിധത്തിൽ ഉളളതായിരുന്നില്ല. വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ല. കേസ് അവസാനിപ്പിച്ചത് വേഗത്തിൽ ആയിപ്പോയി. പ്രസംഗത്തിന്‍റെ ഫോറൻസിക് റിപ്പോ‍ർട്ട് വരും മുമ്പേ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് ഒട്ടും ശരിയായില്ല.

പ്രസംഗത്തിന്‍റെ ദൃശ്യവും ശബ്ദ സാമ്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോ‍ർട്ടിന്‍റെ ഭാഗമായില്ല. സാക്ഷി മൊഴികൾ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയാറായില്ല.

വസ്തുതകൾ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോ‍ർട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ഉചിതമായില്ല. റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കൂടി റദ്ദാക്കിക്കൊണ്ടൈാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാൻ നിർദേശിച്ചത്. 

മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന് പ്രഥമദൃഷ്ടാ തോന്നുന്നതിനാലാണ് വിശദമായ തുടരന്വേഷണത്തിന് നിർദേശിക്കുന്നതെന്നും ഉത്തരവിലുണ്ട്. ഏതു സാഹചര്യത്തിലാണ് കുന്തം, കുടച്ചക്രം എന്ന വാക്ക് പ്രസംഗത്തിൽ ഉപയോഗിച്ചതെന്ന് അറിയണം. പ്രസംഗം കേട്ടവരുടെ മനസിൽ ഭരണഘടനയെപ്പറ്റി അവമതിപ്പ് ഉണ്ടാക്കിയോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. 

2022 ൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസം​ഗം ഉണ്ടായത്. ഏറ്റവും നന്നായി ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് നമ്മുടേത്. അതിൽ കുറച്ചു ​ഗുണങ്ങൾ ഇട്ടിട്ടുണ്ട്. ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എന്നായിരുന്നു പ്രസം​ഗം. ഇതിനു പിന്നാലെ മന്ത്രി സ്ഥാനത്തിന് സജി ചെറിയാന് രാജിവെക്കേണ്ടിയും വന്നു. 

സംഭവം ഉണ്ടായ സമയത്ത് ധാർമികത കണക്കിലെടുത്ത് രാജിവെച്ചെങ്കിലും ഇന്ന് അതല്ല സാഹചര്യമെന്നും മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നുമാണ് സജി ചെറിയാന്റെ മറുപടി.തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.  ഇത് അന്തിമവിധിയല്ലെന്നും ഇതിന് മുകളിലും കോടതികൾ ഉണ്ടല്ലോ എന്നും സജി ചെറിയാൻ പ്രതികരിച്ചു.

സജി ചെറിയാൻ വിഷയത്തിൽ കോടതിയെ അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും പുനരന്വേഷണം നടക്കട്ടേയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമ വിദഗ്ധരുമായി ആലോചിച്ച് എല്ലാ നിയമ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കും. രാജി ആവശ്യം എല്ലായ്പ്പോഴും പ്രതിപക്ഷം ഉന്നയിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെ രാജിവയ്ക്കണം എന്ന് കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments