ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി. ഋതിക്ക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് അജ്മത് എന്നയാളെ പൊലീസ് പിടികൂടി.Delhi Man Finds Wife, Lover Together At Home
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ ഇന്നലെ രാവിലെയാണ് സംഭവം . അജ്മത് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയ്‌ക്കൊപ്പം റിതികിനെ കാണുന്നത് . തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. തര്‍ക്കംമൂത്ത് അജ്മത് കയ്യില്‍കിട്ടിയ വടി ഉപയോഗിച്ച് റിതികിന ക്രൂരമായി മർദ്ദിച്ചു.
തടയാനെത്തിയ ഭാര്യയ്‌ക്കും അടികിട്ടി. റിതികിന് നെറ്റിയിലും തലയ്‌ക്കും ശക്തമായ അടിയേറ്റു. കണ്‍ട്രോള്‍ റൂമില്‍ വന്ന ഫോണ്‍ സന്ദേശത്തിലൂടെയാണ് പൊലീസ് വിവരം അറിയുന്നത്. റിതികിനെ ആദ്യം ജെപിസി ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സയ്‌ക്കായി ജിടിബി ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
അതേസമയം അജ്മതും കൂട്ടുകാരും ഋതിക്കിനെ ക്രൂരമായി തല്ലിച്ചതച്ചെന്നു ഋതിക്കിന്റെ ബന്ധുക്കൾ ആരോപിച്ചു. ‘‘അവർ ഋതിക്കിന്റെ നഖങ്ങൾ പിഴുതെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നു’’ – ഋതിക്കിന്റെ അമ്മാവൻ മാധ്യമങ്ങളോടു പറഞ്ഞു.