സ്‌കോട്ട്‌ലൻഡ്: വിസ ലഭിക്കാൻ നാലു മിനിറ്റ് വൈകിയതിനാൽ മുത്തശ്ശിക്കും ചെറുമകൾക്കും സ്വപ്നയാത്ര നഷ്ടമായി, സ്‌കോട്ട്‌ലൻഡിലെ ഗൗറോക്കിൽ നിന്നുള്ള ആനി കോണ്‍വേയുടെയും(75) ചെറുമകള്‍ ലീല കോണ്‍വേയുടെയും(15) സതാംപ്ടൺ തീരത്ത് നിന്ന് കണ്ണീരോടെ ഉല്ലാസകപ്പൽ നോക്കി നിൽക്കാനയിരുന്നു വിധി.
ന്യൂയോർക്കിലേക്കുള്ള കുനാർഡിൻ്റെ രണ്ടാഴ്ചത്തെ ക്രൂയിസ് ജൂലൈ 21 ഞായറാഴ്ചയാണ് യാത്ര ആരംഭിച്ചത്. തങ്ങളുടെ കൊച്ചുമകൾ ജിസിഎസ്ഇ പഠനം പൂർത്തിയാക്കിയതിൻ്റെ സന്തോഷം ആഘോഷിക്കാനാണ് 3,934 പൗണ്ടിൻ്റെ ക്രൂയിസ് ബുക്ക് ചെയ്തത്. ഒരു വര്‍ഷത്തിലേറെ കാലമെടുത്ത് ആനി സ്വരൂപിച്ച പണമായിരുന്നു ഈ ഉല്ലാസ യാത്രയക്കായ് മാറ്റിവെച്ചത്.
വിസ ആവശ്യകതകൾ പൂർണമായും മനസ്സിലാക്കാതെയാണ് ഇവർ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരോടൊപ്പം യാത്ര ചെയ്യുമ്പോൾ ESTA വിസ ആവശ്യമില്ലെന്നാണ് ഇവർ മനസ്സിലാക്കിയത്. എന്നാൽ സതാംപ്ടൺ തീരത്ത് എത്തിയപ്പോഴാണ് ഡോക്യുമെൻ്റേഷനിലെ പിഴവുകൾ അറിയുന്നത്. ഉടൻ ഓൺലൈനായി വിസയ്ക്ക് അപേക്ഷിച്ചു, പക്ഷേ ഫലമുണ്ടായില്ല. കപ്പൽ പുറപ്പെടുന്നതിന് മുമ്പ് വിസ ലഭിക്കുമെന്ന് തുറമുഖ ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ 5 മണിക്കുള്ള യാത്രയ്ക്കുള്ള വിസ 5 മണി കഴിഞ്ഞ് നാല് മിനിറ്റ് കഴിഞ്ഞാണ് ലഭിച്ചത്. മനോഹരമായ നിരവധി ഓർമ്മകൾക്കായി തിരഞ്ഞെടുത്ത യാത്ര അങ്ങനെ സഭലമാകാതെ പോയി.