പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവക്കാനുള്ള മാനസിക പക്വത നിയമ വിദൃാർത്ഥികൾ ആർജ്ജിക്കണമെന്ന് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് റവ. ദിപു എബി ജോൺ.
കാണക്കാരി സി എസ് ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ പഞ്ചവത്സര ബി.എ.എൽ എൽ .ബി (ഓണേഴ്‌സ്) ബി.കോം. എൽ എൽ .ബി (ഓണേഴ്‌സ്), ത്രിവത്സര എൽ എൽ.ബി 2024-25 ബാച്ചിന്റെ പ്രവേശനോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് പ്രിൻസിപ്പൽ ഡോ .ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു.
ബൗദ്ധികമായ അറിവുകളോടൊപ്പം പ്രയോഗിക ജ്ഞാനവും നിയമവിദൃാർത്ഥികൾക്ക് പ്രൊഫഷനിൽ മുതൽകൂട്ടാകുമെന്ന് അദ്ദേഹം ചുണ്ടികാട്ടി. ,
വൈസ് പ്രിൻസിപ്പൽ ഡോ .ജെയ്സി കരിങ്ങാട്ടിൽ,
ബർസാർ കോശി എബ്രഹാം എന്നിവർ പ്രസംഗിച്ചു.