Friday, April 25, 2025
spot_imgspot_img
HomeCrime Newsഅതിരമ്പുഴയില്‍ യുവതിയുടെ മരണം; ഗാര്‍ഹിക പീഡന പരാതിയുമായി കുടുംബം, പോലീസ് അന്വേഷണം ആരംഭിച്ചു

അതിരമ്പുഴയില്‍ യുവതിയുടെ മരണം; ഗാര്‍ഹിക പീഡന പരാതിയുമായി കുടുംബം, പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗാര്‍ഹിക പീഡന പരാതിയുമായി കുടുംബം . കോട്ടയം ജില്ലയിലെ അതിരമ്പുഴയിലാണ് സംഭവം. 24 വയസുകാരി ഷൈമോള്‍ സേവ്യറാണ് മരിച്ചത്. യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയ പൊലീസ് ഭർത്താവിനെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങി.

ഷൈമോളെ ഭര്‍ത്താവ് അനില്‍ സേവ്യറും ബന്ധുക്കളും ചേര്‍ന്ന് നിരന്തര ശാരീരിക മാനസിക പീഡനത്തിന് വിധേയയാക്കിയെന്നാണ് ആരോപണം. അതിരമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനില്‍ സേവ്യറുമായി നാല് വര്‍ഷം മുമ്പായിരുന്നു ഷൈമോളുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. ആദ്യം സന്തോഷകരമായാണ് ഇരുവരും ജീവിച്ചതെങ്കിലും കഴിഞ്ഞ കുറേ നാളുകളായി അനില്‍ ഷൈമോളെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച ഭര്‍തൃ വീട്ടില്‍ നിന്ന് ഷൈമോള്‍ സ്വന്തം വീട്ടിലെത്തി. ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയതോടെയാണ് മടങ്ങി പോയത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അമ്മയെ ഫോണില്‍ വിളിച്ച ഷൈമോള്‍ വീണ്ടും അനിലിന്റെ ഉപദ്രവത്തെ പറ്റി പരാതി പറഞ്ഞു.

അതുകഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമാണ് ഷൈമോളുടെ മരണ വാര്‍ത്ത ് കുടുംബത്തെ തേടിയെത്തിയത്.ഷൈമോള്‍ തൂങ്ങിമരിച്ച കാര്യം ഭര്‍തൃ വീട്ടുകാര്‍ അറിയിക്കാന്‍ വൈകിയതില്‍ കുടുംബത്തിന് സംശയമുണ്ട്.

ഷൈമോളുടെ ചെവിയിൽ നിന്ന് ചോര വാർന്നതും കൈത്തണ്ടയിൽ ഉണ്ടായിരുന്ന പാടുകളും മരണത്തിൽ ദുരൂഹത ഉന്നയിക്കാനുള്ള കാരണങ്ങളാണ്. എന്നാൽ മരണം ആത്മഹത്യ തന്നെയെന്ന് ഏറ്റുമാനൂർ പൊലീസ് സ്ഥിരീകരിക്കുന്നു. ഷൈമോളും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments