മോസ്‌കോ- സൈനിക അവധി ആഘോഷത്തിന്റെ ഭാഗമായി പരിപാടി അവതരിപ്പിക്കുകയായിരുന്ന റഷ്യന്‍ നടി യുക്രെയ്‌നിയന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. dancer was killed while performing in front of the soldiers
സംഭവത്തില്‍ ഇരുപതോളം സൈനികരും കൊല്ലപ്പെട്ടു. കഴിഞ്ഞ 19 -ാം തിയതിയാണ് സംഭവം. നേരത്തെ റഷ്യയുടെ അധീനതയിലായിരുന്ന യുക്രൈന്‍റെ കിഴക്കന്‍ പ്രദേശമായ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ കുമാചോവ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
യുദ്ധമുഖത്ത് പോരാടുകയായിരുന്ന റഷ്യന്‍ സൈനികര്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പാട്ടുപാടുകയായിരുന്നു കൊല്ലപ്പെട്ട റഷ്യന്‍ നടി പോളിന മെൻഷിഖ്.
ഞായറാഴ്ച കുമാചോവിലെ ഒരു ഡാന്‍സ് ഹാളില്‍ 150 ഓളം സൈനികരുടെ മുന്നില്‍ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കെയായിരുന്നു അക്രമണം ഉണ്ടായത്.
എന്നാല്‍, ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകളെ കുറിച്ച് പ്രതികരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. ആക്രമണത്തിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു.
പോളിന മെൻഷിഖ് പാടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു സ്ഫോടനം നടക്കുകയും ഹാളിലെ ലൈറ്റുകള്‍ ഓഫാകുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ പരിക്കേറ്റ പോളിന മെൻഷിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഷമിക്കണ്ടാട്ടാ, ഹാപ്പി ആയിരിക്കൂ : കാമുകന്റെ മടിയിലിരിക്കുന്ന രഞ്ജിനി. ചിത്രം വൈറൽ