Sunday, January 26, 2025
spot_imgspot_img
HomeCinemaCelebrity Newsഅയ്യേ…വയസനെ കല്യാണം കഴിച്ചോ..നടിയായിട്ടും കെളവനെ കിട്ടിയുള്ളൂ? ക്രിസ് വേണു​ഗോപാൽ- ദിവ്യ ശ്രീധർ വിവാഹത്തിന് പിന്നാലെ സൈബറാക്രമണം

അയ്യേ…വയസനെ കല്യാണം കഴിച്ചോ..നടിയായിട്ടും കെളവനെ കിട്ടിയുള്ളൂ? ക്രിസ് വേണു​ഗോപാൽ- ദിവ്യ ശ്രീധർ വിവാഹത്തിന് പിന്നാലെ സൈബറാക്രമണം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്.

സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് പരിചയത്തിലായ താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് വിവാഹം കഴിക്കുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്ബരാഗതമായ ആചാരപ്രകാരമായിരുന്നു താരവിവാഹം.

അതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് ഇരുവർക്കുമായി എത്തിയത്. ഇരുവരെയും അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തേക്ക് എത്തുന്നുണ്ട്. ദിവ്യയുടെ രണ്ടുമക്കളും ഈ വിവാഹത്തിൽ ഏറെ സന്തോഷത്തോടെയാണ് പങ്കെടുത്തത്. മാത്രമല്ല അമ്മയ്ക്ക് ഒരു കൂട്ടുവേണം എന്ന് തോന്നി താനാണ് ആദ്യം സമ്മതം അറിയിച്ചത് എന്നായിരുന്നു മകൾ മായാ ദേവിയും പിന്നാലെ ഏഴുവയസ്സുകാരൻ ദേവനും പറഞ്ഞത്.

രണ്ടാം വിവാഹം ഇരുവരും കഴിച്ചതിനെതിരെയാണ് പരിഹാസങ്ങൾ ഉയരുന്നത്. ബ്രാഹ്മണ ആചാര പ്രകാരമുള്ള ഇരുവരുടെയും വിവാഹചടങ്ങുകൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങൾക്കും വീഡിയോയ്‌ക്കും താഴെയാണ് മോശം കമന്റുകൾ. വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ എഴുത്തുകാരിയും സംരഭകയും കൂടി ആയ അനുകണ്ണൻ പങ്കിട്ട പോസ്റ്റ് ശ്രദ്ധനേടുകയാണ്

രാവിലെ മുതൽ കാണുന്നതാണ് ഇദ്ദേഹത്തിന്റെ വിവാഹ ചടങ്ങുകളും മലയാളികളുടെ കമൻറ്കളും. ആദ്യം ഗൂഗിളിൽ പോയി Adv Dr Kris venugopal ആരാണ് എന്ന് ജസ്റ്റ്‌ ഒന്ന് നോക്കണം. വെറും സീരിയൽ നടൻ മാത്രമായ ഒരു വ്യക്തിയല്ല അദ്ദേഹം. നമ്മൾ ടീവിയിൽ നിരന്തരം കാണുന്ന ഒരുപാട് കൊമേഴ്‌സ്യൽ ആഡ് സിന് ഇന്റർനാഷണൽ ക്വാളിറ്റി ഉള്ള വോയ്‌സ് ഓവർ ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്. ഏത് വിഷയത്തെ കുറിച്ചും അനായാസമായി സംസാരിക്കുന്ന, അതും ‘subhudatha ‘എന്നൊക്കെ പറഞ്ഞാൽ ക്രിസ്റ്റൽ ക്ലിയർ ആണ്.

വിദ്യാഭ്യാസം കൊണ്ടും ബുദ്ധികൊണ്ടും കല കൊണ്ടും കഴിവുകൊണ്ടും വളരെ ഉയരത്തിൽ നിൽക്കുന്നയാൾ. 49 വയസ്സുള്ള ഇദ്ദേഹം 43 വയസ്സുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തതിന്റെ വാർത്തയുടെ അടിയിൽ വന്ന കമന്റുകൾ കണ്ടാൽ വിദ്യാഭ്യാസം കുറഞ്ഞ സംസ്ഥാനക്കാർ എത്രയോ സംസ്കാര സംമ്പന്നർ മലയാളികളെ വച്ച് നോക്കുമ്പോൾ പിന്നെ ഹെയർ കളർ ഷാംപൂവും താടി കളറും ഉം ഒന്നും മലയാളികൾ യൂസ് ചെയ്യാത്തത് കൊണ്ടും കുഴപ്പമില്ല കഷ്ടം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments