Friday, April 25, 2025
spot_imgspot_img
HomeNewsKerala Newsകുസാറ്റ് ദുരന്തം : മരിച്ചവരെ തിരിച്ചറിഞ്ഞു, കൂത്താട്ടുകുളം, വടക്കൻ പറവൂര്‍, താമരശ്ശേരി സ്വദേശികള്‍; ഒരാള്‍ ഇതര...

കുസാറ്റ് ദുരന്തം : മരിച്ചവരെ തിരിച്ചറിഞ്ഞു, കൂത്താട്ടുകുളം, വടക്കൻ പറവൂര്‍, താമരശ്ശേരി സ്വദേശികള്‍; ഒരാള്‍ ഇതര സംസ്ഥാന വിദ്യാര്‍ഥി

കൊച്ചി: സ്കൂള്‍ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാര്‍ഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.cusat tech test stampede freak accident

കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്ബി, വടക്കൻ പറവൂര്‍ സ്വദേശി ആൻ ഡ്രിഫ്റ്റ, താമരശ്ശേരി സ്വദേശി സാറ തോമസ്, ഇതര സംസ്ഥാനത്തു നിന്നു പഠിക്കാനെത്തിയ ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്.

അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളേജിലും രണ്ടുപേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുാണ് ചികിത്സയിലുള്ളത്.

നിലവില്‍ വിവിധ ആശുപത്രികളിലായി 72 പേരാണ് ചികിത്സയിലുള്ളത്. 44 പേര്‍ കളമശേരി മെഡിക്കല്‍ കോളേജിലും 15 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്.

കുസാറ്റില്‍ മൂന്നു ദിവസമായി നടക്കുകയായിരുന്ന ടെക് ഫെസ്റ്റ് ധിഷണയുടെ അവസാന ദിവസമാായ ഇന്ന് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്ബാണ് അപകടം നടന്നത്.

ഗാനമേള നടക്കാനിരുന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികളുടെ തിരക്ക് ഉണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോള്‍ പുറത്തുനിന്നവര്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് തള്ളിക്കയറിയതാണ് അപകടത്തിന് ഇടയാക്കിയത്.

തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു. മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments